Tuesday, March 10, 2026 Last Updated 31 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 03.39 PM

കണ്ണെടുക്കാന്‍ തോന്നാത്ത അത്രയും മനോഹരം; പുത്തന്‍ ചിത്രങ്ങളുമായി ഭാവന

bhavana
photo-www.instagram.com/bhavzmenon/

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. സിനിമയില്‍ നിന്ന് ഇപ്പോള്‍ നീണ്ട ഒരു ബ്രേക്കിലാണ് ഭാവന. വളരെ സെലക്ടീവായിമാത്രമേസിനിമകള്‍ തിരഞ്ഞെടുക്കുന്നുള്ളൂ എന്ന് ഭാവന പറഞ്ഞിട്ടുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങനെ പ്രത്യേകിച്ച് യാതൊരു ഫില്‍ട്ടറുംഭാവനയ്ക്കില്ല. തന്റെ മനോഹരമായ ചിത്രങ്ങള്‍ നടി നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്

തൂവെള്ളയില്‍ മയിലിന്റെഡിസൈന്‍ വരുന്ന സ്‌കേര്‍ട്ടും ടോപ്പും ധരിച്ചുള്ള ചിത്രങ്ങളാണ് ഭാവന പങ്കുവച്ചിരിയ്ക്കുന്നത്. വെള്ള, നീല, പച്ച കളര്‍ കോമ്പിനേഷനിലുള്ള ഫോട്ടോകളുടെ ഓരോ ഫ്രെയിമും മനോഹരമാണ്

കണ്ണെടുക്കാന്‍ തോന്നാത്ത സൗന്ദര്യം ഓരോ ചിത്രത്തിനും ഉള്ളതായി കാണാം. ഭാവനയുടെ അതി മനോഹരമായ പുഞ്ചിരിയും ആരെയും ആകര്‍ഷിക്കുന്നസൗന്ദര്യവും തന്നെയാണ് ഈ ഫോട്ടോകളുടെ ഭംഗി കൂട്ടുന്നത്

പരം സുന്ദരി എന്ന സിദ്ധാര്‍ത്ഥ്മല്‍ഹോത്ര - ജാന്‍വികപൂര്‍ ചിത്രത്തിലെ പരദേസിയാ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്

ഈ പാട്ടില്‍ മയങ്ങി പോകുന്നു എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നക്യാപ്ഷന്‍. ഫോട്ടോയ്ക്ക് താഴെ മഞ്ജു വാര്യര്‍ അടക്കമുള്ള സെലിബ്രേറ്റികളുടെലൈക്കുംകമന്റുമുണ്ട്.

ജഗ്ഗര്‍ ആന്റണിയാണ് ഈ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സ്‌റ്റൈല്‍ സ്റ്റോറീസ്‌ബൈ പ്രിയങ്ക സ്‌റ്റൈലിങ്‌ചെയ്തിരിയ്ക്കുന്നു. സജിത്ത്ആന്റ് സുജിത്ത് ആണ് മേക്കപ്പും ഹെയര്‍ സ്‌റ്റൈലും ചെയ്തത്

Ads by Google
Ads by Google
LATEST NEWS
TRENDING NOW