Saturday, March 14, 2026 Last Updated 34 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 02.55 PM

ചില്‍ സ്വാഗ് ഫണ്‍ മൂഡ് ഇന്‍ ലൂഡോ സ്റ്റൈല്‍ ; റെട്രോ പാറ്റേണിൽ ഡിസൈന്‍ ചെയ്ത ലൂഡോ പ്രിന്റഡ് ജമ്പ്‌സ്യൂട്ടിൽ സ്വാഗ് ലുക്കുമായി കീര്‍ത്തി സുരേഷ്

മലയാളത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുളള അഭിനേത്രികളില്‍ ഒരാളായി മാറിയ താരമാണ് കീര്‍ത്തി സു​രേഷ്. ഇപ്പോഴിതാ ലുഡോ ശൈലിയിൽ ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റില്‍ ഫണ്‍ മൂഡിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Keerthy Suresh, Keerthy Suresh in Ludo-inspired dress
Keerthy Suresh (Image Source: Instagram)

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തി ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള അഭിനേത്രിയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. തമിഴിലും തെലുങ്കിലും താരമൂല്യമുള്ള അഭിനേത്രികളില്‍ ഒരാളാണ് കീര്‍ത്തി.

ഇപ്പോഴിതാ സ്റ്റൈലിഷ് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് കീര്‍ത്തി. ലുഡോ ഗെയിം പീസുകളെ റെട്രോ പാറ്റേണിൽ ഡിസൈന്‍ ചെയ്ത ലൂഡോ പ്രിന്റഡ് ജമ്പ്‌സ്യൂട്ടിൽ ഫണ്‍ മൂഡിലുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ഒപ്പം സ്റ്റേറ്റ്മെന്റ് കമ്മലുകളും സ്റ്റൈലിഷ് ഹെയർസ്റ്റൈലും ചിത്രങ്ങള്‍ക്ക് സ്വാഗ് ലുക്ക് നല്‍കുന്നു. “ലുഡോയോടുള്ള സ്നേഹത്തിനായി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.

കരിയറില്‍ ആവേശകരമായ ഒരു ബഹുഭാഷാ പരമ്പരയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് കീര്‍ത്തി. റിവോൾവർ റീത്ത ഉടൻ റിലീസ് ചെയ്യും. വൈ.ആർ.എഫിനൊപ്പം അക്കയിൽ പ്രവർത്തിക്കുന്നുണ്ട് താരം. ഈ ചിത്രത്തോടൊപ്പം, ഒരു പ്രധാന തെലുങ്ക് ചിത്രവും, മറ്റ് വ്യവസായങ്ങളിലുടനീളം തന്റെ സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ട് ഉടൻ പ്രഖ്യാപിക്കാനിരിക്കുന്ന മറ്റൊരു വലിയ പ്രോജക്ടും ഉണ്ട്.
റിവോൾവർ റീത്തയിലും അക്കയിലും ഇതുവരെ കാണാത്ത ഒരു അവതാരത്തിൽ കീര്‍ത്തിയെ കാണാമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. യാഷ് രാജ് ഫിലിംസുമായി അക്കയിൽ കീര്‍ത്തി നടത്തുന്ന സഹകരണം രാജ്യത്തെ ഏറ്റവും പ്രമുഖമായ നിർമ്മാണ കമ്പനികളിൽ ഒന്നിന്റെ പിന്തുണയോടെ ഹിന്ദി ചലച്ചിത്ര വ്യവസായത്തിലേക്കുള്ള ഒരു ധീരമായ ചുവടുവയ്പ്പാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW