Thursday, March 19, 2026 Last Updated 12 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 01.05 PM

അമ്മ തിരഞ്ഞെടുപ്പ്; മത്സരത്തില്‍ നിന്ന് ബാബുരാജ് പിന്‍മാറി

actor, from

അമ്മ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി നടന്‍ ബാബുരാജ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നല്‍കിയ നാമ നിര്‍ദ്ദേശപത്രിക നടന്‍ പിന്‍വലിക്കും. തനിക്കെതിരേ വന്ന ആേരാപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിന്റെ ഭാഗമാണെന്നും ബാബുരാജ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി ബാബുരാജിനെതിരെ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് മത്സരത്തില്‍ നിന്നും നടന്‍ പിന്‍മാറുന്നത്. താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ നടന്‍ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. ബാബരുരാജ് മത്സരിച്ചാല്‍ പല സംശയങ്ങള്‍ക്കും ഇടവരും. മടുത്തിട്ടാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷും പിന്‍മാറിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജഗദീഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമായി ജഗദീഷ് സംസാരിച്ചു. ഇരുവരും സമ്മതിച്ച സാഹചര്യത്തിലാണ് പത്രിക പിന്‍വലിച്ചതെന്ന് ജഗദീഷ് അറിയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ശ്വേത മേനോന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവര്‍ മത്സരിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW