Thursday, March 19, 2026 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 11.12 AM

പാടത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി, ശരീരത്തിൽ കുത്തിവയ്‌പ് നടത്തിയ പാടുകൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

in

ലക്‌നൗ: ഉത്തർപ്രദേശിലെ പുർണിയ ഗ്രാമത്തിലെ ബിജ്‌നൂർ പാടത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പാടത്ത് ജോലിക്കു പോയ പർവേന്ദ്ര (35), ഭാര്യ ഗീത (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് നൂർപൂർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജയ് ഭഗവാൻ സിങ് അറിയിച്ചു.

ജോലിക്കു ശേഷം ഇരുവരും മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു വൈക്കോൽ കൂനയുടെ സമീപം കിടക്കുന്ന നിലയിലായിരുന്നു പർവേന്ദ്ര. ഗീതയുടെ മൃതദേഹം കുറച്ചകലെ കിടക്കുന്ന നിലയിലായിരുന്നു. ഇരുവരുടെയും ശരീരത്തിൽ കുത്തിവയ്‌പ് നടത്തിയ പാടുകൾ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുവെന്നും ജയ് ഭഗവാൻ സിങ് പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW