Wednesday, March 11, 2026 Last Updated 25 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jul 2025 10.48 AM

ഇത് ഇക്കയും കുഞ്ഞിക്കയും അറിഞ്ഞോ? ദുല്‍ഖറിന്റെ ജന്മദിനത്തില്‍ സര്‍പ്രൈസ് കേക്കുമായി മമ്മൂട്ടി; കേക്ക് മുറിച്ചും പങ്കിട്ടും താരങ്ങള്‍; എഐ വീഡിയോ ​ട്രെന്‍ഡിംഗ്

uploads/news/2025/07/793727/Untitled-3.jpg
AI video of Mammootty celebrating dulquer's birthday (Image Source: Instagram)

മലയാളസിനിമാപ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. മലയാളസിനിമയില്‍ തന്റേതായ ശൈലി കൊണ്ടും അഭിനയമികവു കൊണ്ടും അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ താരം നല്‍കിയത് മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ഒരായിരം കഥാപാത്രങ്ങള്‍. കഥാപാത്രങ്ങൾക്ക് ജീവൻ പകരുമ്പോൾ മമ്മൂട്ടി കാണിക്കാറുള്ള കഠിനാധ്വാനവും അർപ്പണബോധം ഗംഭീരവും മനോഹരവുമാണ്. നായക കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും തന്റെ കൈയ്യിൽ ഭദ്രമാണെന്ന് അക്ഷരാർത്ഥത്തിൽ മമ്മൂട്ടി തെളിയിച്ചിട്ടുണ്ട്. നിരവധി വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിട്ടുള്ള മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ള ചരിത്ര കഥാപാത്രങ്ങൾക്ക് പ്രത്യേക ചന്തം തന്നെയാണ്.
മലയാള സിനിമയിലെ യൂത്ത് ഐക്കണായ ദുൽഖർ സൽമാൻ ​മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലെല്ലാം വളരെ സെലക്ടീവായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. വളരെ ചെറിയ കാലംകൊണ്ടുതന്നെ സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം സ്വന്തമാക്കി. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. ആദ്യ ചിത്രം മുതല്‍ മലയാളികള്‍ നെഞ്ചോടു ചേർത്ത പ്രിയ ദുല്‍ഖര്‍ തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം തന്റെ കയ്യൊപ്പു ചാർത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ മകൻ എന്ന മേല്‍വിലാസത്തിലേക്ക് ചുരുങ്ങാതെ, തന്റേതായൊരു ശൈലിയിലൂടെ ദുല്‍ഖർ കെട്ടിപ്പടുത്തതാണ് ആ താരസാമ്രാജ്യം.
ദുല്‍ഖർ സല്‍മാന്റെ 42-ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. ആരാധകരും സഹപ്രവർത്തകരും പ്രിയപ്പെട്ട കുഞ്ഞിക്കയ്ക് ആശംസകള്‍ നേരുന്നുണ്ട്. ജന്മദിനം പ്രമാണിച്ച്‌ ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അപ്ഡേറ്റുകളും പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ അതിനിടെ, ദുല്‍ഖറിന്റെ പിറന്നാള്‍, സർപ്രൈസായി കേക്കു മുറിച്ച്‌ ആഘോഷിക്കുന്ന മമ്മൂട്ടിയുടെ ഒരു എഐ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്. ‘രാത്രി സർപ്രൈസ് ഉണ്ടെന്നു പറഞ്ഞ വാപ്പിച്ചി വിളിച്ച്‌ എഴുന്നേല്‍പ്പിച്ചു’ എന്ന് ദുല്‍ഖർ പറയുന്നത് വീഡിയോയില്‍ കാണാം. പിന്നീട് ഫ്രിഡ്ജില്‍ നിന്ന് ദുല്‍ഖറിനായുള്ള കേക്ക് മമ്മൂട്ടി എടുക്കുന്നതും രണ്ടുപേരും ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഡിക്യൂ കേക്ക് മുറിക്കുന്നതും കാണാം. വാപ്പച്ചിയുടെ വായില്‍ നിറഞ്ഞ ചിരിയോടെ ദുല്‍ഖര്‍ കേക്ക് നല്‍കുന്നതും വീഡിയോയിലുണ്ട്.
വീഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ ലൈക്കും ഷെയറും കമന്റുകളും നിറയുകയാണ്. ‘ഇത് ഇക്ക അറിഞ്ഞായിരുന്നോ, അടിപൊളി സൂപ്പര്‍’ എന്നതടക്കമാണ് കമന്റുകള്‍.
ദുല്‍ഖർ നിർമാതാവാകുന്ന കല്ല്യാണി പ്രിയദർശൻ- നസ്ലൈന്‍ ചിത്രം ‘ലോക ചാപ്റ്റർ 1 ചന്ദ്ര’യുടെ ടീസർ ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദുല്‍ഖറെത്തുമെന്നും റിപ്പോർട്ടുണ്ട്. നഹാസ് ഹിദായത്തിന്റെ ‘ഐ ആം ഗെയ്മ്’, സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘കാന്ത’യുമാണ് ദുല്‍ഖറിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങള്‍.

Ads by Google
Wednesday 30 Jul 2025 10.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW