-->
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്നേഹ ശ്രീകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ബിജു മേനോനും സംയുക്ത വര്‍മ്മയ്ക്കുമൊപ്പമുളള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്‌നേഹയുടെ ഭര്‍ത്താവ് ശ്രീകുമാറും മകന്‍ കേദാറും ചിത്രത്തിലുണ്ട്.
കുഞ്ഞ് കേദാറിനെ എടുത്ത് നില്‍ക്കുന്ന സംയുക്തയാണ് ഫോട്ടോയില്‍.സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയായി നിരവധി ആരാധകര്‍ കമന്റുകള്‍ ഇട്ടിട്ടുണ്ട്.
സിനിമകളിലൂടെയും പരമ്പരകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ സ്‌നേഹ ശ്രീകുമാര്‍ മറിമായം എന്ന ജനപ്രിയ ടിവി പരമ്പരയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. നടന്‍ ശ്രീകുമാറിനെയാണ് സ്‌നേഹ വിവാഹം കഴിച്ചത്.