-->
വേദിയില്‍ പാട്ടുപാടി ഭാര്യയ്‌ക്കൊപ്പം നൃത്തം ചെയ്ത് ടെലിവിഷന്‍ താരവും നടനുമായ രാജേഷ് ഹെബ്ബാര്‍. അടുത്ത സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിയിലാണ് നടന്റെ പെര്‍ഫോമന്‍സ്. രാജേഷ് തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
‘മേരെ സപ്‌നോം കി റാണി ’എന്ന ഹിന്ദി ഗാനമാണ് രാജേഷ് ആലപിക്കുന്നത്. പാട്ടിനൊപ്പം രാജേഷിന്റെ ഭാര്യ അനിതയും ചുവടുവെക്കുന്നുണ്ട്. പിന്നീട് ഇരുവരും ചേര്‍ന്ന് ഡാന്‍സ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. നിരവധി ആരാധകരാണ് പാട്ടിനെയും ഡാന്‍സിനെയും അഭിനന്ദിച്ച് കമന്റ് ചെയ്തത്.
രണ്ടുപേരെയും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നാണ് മകള്‍ വര്‍ഷ ഹെബ്ബാര്‍ കമന്റ് ചെയ്തത്. അച്ഛന്‍ നന്നായി പാടിയെന്നും ഇരുവരും സുന്ദരീസുന്ദരന്മാരായിട്ടുണ്ടെന്നും വര്‍ഷയുടെ ഇരട്ട സഹോദരി രക്ഷ ഹെബ്ബാറും കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരും ബെംഗളൂരു ഐഐഎമ്മില്‍ വിദ്യാര്‍ഥികളാണ്. സുന്ദരാ, ടാലന്റഡ് , അമേസിങ് എന്നിങ്ങനെ പോകുന്നു മറ്റ് ആരാധക കമന്റുകള്‍.