Friday, March 13, 2026 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jul 2025 03.36 PM

ഓര്‍മ്മകള്‍, 90 സ് റീയൂണിയന്‍; വൈറലായി ചിത്രങ്ങള്‍

south-indian-cinema-stars-
photo-www.instagram.com/shwetakonnurmenon/

തൊണ്ണൂറുകളിലെ പ്രശസ്തരായ ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങള്‍ ഗോവയില്‍ ഒത്തുകൂടിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി മീന. മെമ്മറീസ് മെയ്ഡ്, 90 സ് റീയൂണിയന്‍ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. കാലാതീതമായ മുഖങ്ങള്‍, മറക്കാനാവാത്ത കഥകള്‍. എന്നും ഓര്‍മ്മിക്കാന്‍ പറ്റിയ 90-കളിലെ ഒരു പുനഃസമാഗമം. എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക കുറിച്ചിരിക്കുന്നത്.

സംവിധായകരായ കെ.എസ് രവികുമാര്‍, ശങ്കര്‍, ലിംഗുസ്വാമി, മോഹന്‍രാജ, നൃത്തസംവിധായകനും നടനുമായ പ്രഭുദേവ, ജഗപതി ബാബു, മേക ശ്രീകാന്ത്, സിമ്രാന്‍, മീന, സംഗവി, മാളവിക, സംഗീത, റീമ സെന്‍, മഹേശ്വരി, ശവിരഞ്ജിനി എന്നിവരെയും ചിത്രത്തില്‍ കാണാം.

താല്‍ എന്ന ചിത്രത്തിലെ ‘കഹിന്‍ ആഗ് ലഗേ ഗല് ജായേ’ എന്ന ഗാനത്തിന് എല്ലാവരും ഒന്നിച്ചു നൃത്തം ചെയ്യുന്ന വീഡിയോയും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. റീയൂണിയന്റെ ചിത്രങ്ങളും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രിയതാരങ്ങളെ എല്ലാവരെയും ഒന്നിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകര്‍.

Ads by Google
Ads by Google
TRENDING NOW