Saturday, March 14, 2026 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 15 Nov 2025 09.48 AM

വൈറല്‍ ഹസ്‌ക്കി ഗാനത്തിന് ചുവടുവെച്ച് റാണിയും മകളും; വീഡിയോ

meena
photo-www.facebook.com/Meena9

ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ്ങായ ഹസ്‌കി ഡാന്‍സിന് ചുവടുവെച്ച് നടി മീനയും എസ്തര്‍ അനിലും. മീനയാണ് ഡാന്‍സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിങ്ങിനിടയിലെ അവധി ദിവസമാണ് വീഡിയോ ചിത്രീകരിച്ചത്. മോഡേണ്‍ ലുക്കിലാണ് രണ്ട് പേരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വലിയ ആരാധകശ്രദ്ധയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ഇതെന്തൊരു അമ്മയും മകളുമാണ്, മീന ഇപ്പോഴും എന്തൊരു സുന്ദരിയാണ്, മകള്‍ വളര്‍ന്നപ്പോള്‍ അമ്മ വളരാന്‍ മറന്നുപോയോ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പും സ്‌നേഹവും കമന്റില്‍ കാണാം.

2013 ല്‍ ആണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം റിലീസ് ആയത്. അന്ന് എസ്തര്‍ അനിലിന് 12 വയസ്സായിരുന്നു പ്രായം, മീനയ്ക്ക് 37 ഉം. എന്നാല്‍ ഇന്ന് വര്‍ഷം 12 കഴിഞ്ഞു, എസ്തര്‍ വളര്‍ന്ന് വലിയ കുട്ടിയായി. പക്ഷേ മീനയ്ക്കിപ്പോഴും 37 ന്റെ ചെറുപ്പമാണ്. ഈ കാലയളവിനുള്ളില്‍ സിനിമയ്ക്കുള്ളിലും അഭിനേതാക്കളുടെ വ്യക്തി ജീവിതത്തിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. പക്ഷേ അവര്‍ക്കിടയിലെ സ്‌നേഹത്തിന്റെ ബോണ്ടിങിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ

മലയാളത്തില്‍ ഒത്തിരി റെക്കോഡുകള്‍ ഭേദിച്ച ചിത്രമാണ് ദൃശ്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ചൈനീസ്, സിംഹള എന്നിങ്ങനെ പല ഭാഷകളിലും സിനിമ റീമേക്ക് ചെയ്തു. പക്ഷേ മലയാളത്തില്‍ സൃഷ്ടിച്ച ഓളം മറ്റൊരു ഭാഷയിലും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. 2022 ല്‍ ആണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം വന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓടിടിയില്‍ റിലീസ് ചെയ്ത ചിത്രവും വന്‍ വിജയമായിരുന്നു. ആ വിജയത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ മൂന്നാം ഭാഗവും വരുന്നത്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW