Wednesday, March 11, 2026 Last Updated 23 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jul 2025 11.22 AM

ഒളിത്താവളം കൃത്യസ്ഥാനം നിര്‍ണ്ണയിച്ചു ; ഡ്രോണ്‍ ഉപയോഗിച്ച് കൃത്യമായ ദൃശ്യവും പിടിച്ചു ; പഹല്‍ഗാം ഭീകരനോട് പ്രതികാരം ചെയ്തത് ഇങ്ങിനെ

uploads/news/2025/07/793549/terrorists.jpg

ശ്രീനഗര്‍: പഹല്‍ഗാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളെ കൂട്ടക്കൊല നടത്തിയ സംഭവത്തിന്റെ സൂത്രധാരനോട് ഇന്ത്യ പ്രതികാരം ചെയ്തത് അതിസൂക്ഷ്മമായി. ഓപ്പറേഷന്‍ മഹാദേവ് എന്ന രഹസ്യനാമത്തില്‍ നടന്ന ഓപ്പറേഷന്‍ ദിവസങ്ങളോളം കൃത്യമായി ആസൂത്രണം ചെയ്താണ് നടപ്പിലാക്കിയത്. ഇന്നലെ ഇന്ത്യന്‍ സൈന്യം വധിച്ച മൂന്ന് ഭീകരരില്‍ ഒരാള്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഹാഷീം മൂസ എന്ന സുലൈമാന്‍ ഷായാണെന്നാണ് സൈന്യം പുറത്തുവിട്ടിരിക്കുന്ന വിവരം.

ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരനായ സുലൈമാന്‍ ഷാ പാകിസ്ഥാന്‍ ആര്‍മിയുടെ എലൈറ്റ് യൂണിറ്റായ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ (എസ്എസ്ജി) മുന്‍ കമാന്‍ഡോയാണ്. പിന്നീട് അദ്ദേഹം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി യുഎന്‍ നിയുക്ത ഭീകരന്‍ ഹാഫിസ് സയീദിന്റെ ലഷ്‌കര്‍ സേനയില്‍ ചേര്‍ന്നതായിട്ടാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രൂപ്പിനെ സൈന്യം ട്രാക്ക് ചെയ്തു വരികയായിരുന്നു. പുലര്‍ച്ചെ 2 മണിക്ക്, ഗ്രൂപ്പ് വളരെ എന്‍ക്രിപ്റ്റ് ചെയ്ത പ്ലാറ്റ്‌ഫോമായ T82 അള്‍ട്രാസെറ്റ് കമ്മ്യൂണിക്കേഷന്‍സ് ഉപകരണം സജീവമാക്കി. ദച്ചിഗാം വനങ്ങളിലെ ഭീകരരുടെ കൃത്യമായ സ്ഥാനം കണ്ടെത്തി. രാവിലെ 8 മണിക്ക്, ഭീകരരുടെ ആദ്യ ദൃശ്യം ലഭിക്കാന്‍ ഒരു ഡ്രോണ്‍ വിട്ടു.

രാവിലെ 9:30 ന് ജമ്മു കശ്മീരിലെ സൈന്യത്തിന്റെ കലാപ വിരുദ്ധ സേനയായ രാഷ്ട്രീയ റൈഫിള്‍സിനെ നിയോഗിച്ചു. ആര്‍ആര്‍ സേനയ്ക്കൊപ്പം പാരാ സ്പെഷ്യല്‍ ഫോഴ്സ് കമാന്‍ഡോകളും രാവിലെ 10 മണിക്ക് മഹാദേവ് കുന്നിന്‍ മുകളില്‍ കയറി. വെറും 30 മിനിറ്റിനുള്ളില്‍ പാരാ കമാന്‍ഡോകള്‍ ഭീകരരെ ദൃശ്യപരമായി തിരിച്ചറിഞ്ഞു. രാവിലെ 11 മണിയോടെ വെടിവയ്പുണ്ടായി, ആദ്യത്തെ സ്‌ഫോടനത്തില്‍ മൂന്ന് തീവ്രവാദികള്‍ക്കും പരിക്കേറ്റു. രാവിലെ 11:45 ന്, പരിക്കേറ്റ ഒരു ഭീകരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വധിക്കപ്പെട്ടു.

നാല്‍പ്പത്തിയഞ്ച് മിനിറ്റിനുശേഷം, ഏറ്റുമുട്ടല്‍ സ്ഥലത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ തെരച്ചില്‍ നടത്തുകയും ഉച്ചയ്ക്ക് 12:45 ഓടെ ഭീകരരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ഓപ്പറേഷന്‍ മഹാദേവില്‍ ലക്ഷ്യമിട്ട ഭീകരരുടെ ഒളിത്താവളത്തിന്റെ ഫോട്ടോയും വനമേഖലയില്‍ ആഴത്തിലുള്ള ഒളിത്താവളങ്ങളില്‍ തോക്കുകള്‍ ഉള്ളതായും ദൃശ്യങ്ങള്‍ കാണിക്കുന്നു. ഏറ്റുമുട്ടലില്‍ കാര്‍ബൈന്‍, എകെ 47 തോക്കുകളും 17 റൈഫിള്‍ ഗ്രനേഡുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരില്‍ ഭീകരര്‍ വന്‍ ആക്രമണത്തിന് പദ്ധതിയിടുമ്പോഴാണ് സൈന്യം ഇടപെട്ടത്.

പഹല്‍ഗാമിന് മറുപടിയായി മെയ് 6, 7 തീയതികളിലെ മധ്യ രാത്രികളില്‍, പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളില്‍ പുലര്‍ച്ചെ 1 മണിയോടെ ഇന്ത്യ ആക്രമണം നടത്തി. ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന പാക്കിസ്ഥാനിലെയും പിഒകെയിലെയും താവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന രഹസ്യനാമത്തില്‍ 9 സൈറ്റുകളിലാണ് ആക്രമണം നടത്തിയത്. എല്‍ഇടി, ജെയ്ഷെ മുഹമ്മദ് (ജെഎം), ഹിസ്ബുള്‍ മുജാഹിദ്ദീന്‍, മറ്റ് അനുബന്ധ നെറ്റ്വര്‍ക്കുകള്‍ എന്നിവ ഉപയോഗിക്കുന്ന പ്രധാന ലോജിസ്റ്റിക്, പ്രവര്‍ത്തന, പരിശീലന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് തകര്‍ത്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW