-->
ഇങ്ങ് കേരളക്കരയിലും റീൽ വീഡിയോകളിൽ വൈറലാണ് കെ-പോപ് ലോകത്ത് തരംഗം സൃഷ്ടിച്ച ബ്ലാക്ക് പിങ്കിൻ ആ പച്ചാ പച്ച് (APT) എന്ന പാട്ട്. ഹോളിവുഡ് താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോനസും ആ പാട്ട് ഏറ്റു പാടുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. അതും ബ്ലാക്ക്പിങ്കിന്റെ ലൈവ് ഷോ ആസ്വദിച്ചുകൊണ്ട്.
ബ്ലാക്ക്‌പിങ്കിന്റെ ന്യൂയോർക്കിലെ സംഗീതനിശയിൽ പ്രിയങ്ക ചോപ്രയും നിക്ക ജോനസും പങ്കെടുത്തിരുന്നു. ലൈവ് ആയി ഷോ കാണുന്നതിനൊപ്പം റോസെയുട് പച്ചാ പച്ച് പാട്ട് പ്രിയങ്കയും ഏറ്റുപാടുകയായിരുന്നു. ബ്ലാക്ക്പിങ്കിന്റെ ലിസ പാട്ട് പാടുന്ന വീഡിയോയ്ക്കൊപ്പം "What a queen" എന്ന ക്യാപ്ഷനും നൽകിയയാണ് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ ഷെയർ ചെ്യതത്.
ബ്ലാക്ക് പിങ്ക് താരങ്ങളായ ജെനിയെയും റോസെയെയും ജിസൂവിനെയും ലിസയെയും ടാഗ് ചെയ്തുകൊണ്ടാണ് പ്രിയങ്ക ചോപ്ര വീഡിയോ പങ്കുവച്ചിരുന്നത്. നിമിഷ നേരം കൊണ്ട് ആ വീഡിയോയും വൈറലാവുകയും ചെയ്തു.
തന്റെ മകൾ മാള്‍ട്ടിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത് എന്ന് നേരത്തെ പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. "APT" അവളുടെ ഇഷ്ടഗാനമാണ്, എല്ലാ ദിവസവും രാവിലെ കേൾക്കും. അതവളുടെ പ്രഭാതഗാനമാണ്- എന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്.