Friday, March 13, 2026 Last Updated 19 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 28 Jul 2025 04.04 PM

ഹൈദര്‍ ഹാജിയെ അനുസ്മരിച്ച്എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍

ഗവേണിംഗ് ബോര്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. നജീബ് കെ.പി സ്വാഗതവും ഹൈദര്‍ ഹാജിയുടെ മകന്‍ അന്‍വര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഹൈദര്‍ ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഹ്രസ്വവീഡിയോ പ്രദര്‍ശിപ്പിച്ചു.
uploads/news/2025/07/793382/m.e.gif

ദോഹ: എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍, സ്‌കൂളിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളും മുന്‍പ്രസിഡന്റുമായിരുന്ന ഹൈദര്‍ ഹാജിയെ അനുസ്മരിച്ച്
എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ്.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ, എ പി മണികണ്ഠന്‍ (ഐസിസി പ്രസിഡന്റ്), ദീപക് ഷെട്ടി (ഒഫീഷ്യേറ്റിംഗ് പ്രസിഡന്റ്, ഐസിബിഎഫ്), സി.വി. റപ്പായി (ബിര്‍ള പബ്ലിക് സ്‌കൂള്‍ പ്രസിഡന്റ്), ബാബു രാജന്‍ (ഐസിസി & ഐസിബിഎഫ് മുന്‍ പ്രസിഡന്റ്), ഹൈദര്‍ ചുങ്കത്തറ (ഇന്‍കാസ് പ്രസിഡന്റ്,) അബ്ദുള്‍ റഹീം (സിഐസി അംഗം), ഖലീല്‍ എ.പി. (ചീഫ് കോര്‍ഡിനേറ്റര്‍, യൂണിറ്റി ഖത്തര്‍ & എംഇഎസ് മാനേജ്‌മെന്റ് അംഗം), ബഷീര്‍ (എംഇഎസ് മാനേജ്‌മെന്റ് അംഗം) തുടങ്ങിയവര്‍ ഹൈദര്‍ ഹാജിയെ അനുസ്മരിച്ച് സംസാരിച്ചു. എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന ചടങ്ങില്‍ എം.ഇ.എസ്. ഗവേണിംഗ് ബോര്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. നജീബ് കെ.പി സ്വാഗതവും ഹൈദര്‍ ഹാജിയുടെ മകന്‍ അന്‍വര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഹൈദര്‍ ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഹ്രസ്വവീഡിയോ പ്രദര്‍ശിപ്പിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇലിയാസ്, എംഇഎസ് ഗവേണിംഗ് ബോര്‍ഡ് വൈസ് പ്രസിഡന്റ് കാഷിഫ് ജലീല്‍, എംഇഎസ് ഗവേണിംഗ് ബോര്‍ഡ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഹമ്മദ് ഇഷാം, എംഇഎസ് ഗവേണിംഗ് ബോര്‍ഡ് ഡയറക്ടര്‍ അഷ്റഫ് ഷറഫുദ്ദീന്‍, എംഇഎസ് ഗവേണിംഗ് ബോര്‍ഡ് ഡയറക്ടര്‍ ഫസലു പി.പി., മറ്റ് എംഇഎസ് മാനേജ്മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സാന്നിധ്യം വഹിച്ചു

ഷഫീക്ക് അറക്കല്‍

Ads by Google
Monday 28 Jul 2025 04.04 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW