Friday, March 13, 2026 Last Updated 19 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 28 Jul 2025 03.31 PM

മധുരാനുഭവം പകര്‍ന്ന് ഖത്തറില്‍ ഈത്തപ്പഴോത്സവം

വിവിധ തരം ഈത്തപ്പഴങ്ങളും ഉല്‍പ്പന്നങ്ങളും പ്രാദേശികമായി വളര്‍ത്തുന്ന പഴങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മുനിസിപ്പാലിറ്റി, സൂഖ് വാഖിഫ് മാനേജ്മെന്റ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈത്തപ്പഴമേള സൂഖ് വാഖിഫിന്റെ കിഴക്കന്‍ സ്‌ക്വയറിലാണ് നടക്കുന്നത്.
uploads/news/2025/07/793374/ss.gif

ദോഹ: പഴുത്തു തുടുത്ത ഈത്തപഴങ്ങളുടെ വൈവിധ്യങ്ങളുമായിപത്താമത്
പ്രാദേശിക ഈത്തപ്പഴ ഉത്സവം ആരംഭിച്ചു.ഖത്തറിലെ നൂറിലധികം പ്രാദേശിക തൊട്ടങ്ങളുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ ദിവസം സൂഖ് വാഖിഫില്‍
ആരംഭിച്ച ഈത്തപ്പഴമേളയുടെ ഉദ്ഘാടന ചടങ്ങില്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കൃഷി, ഭക്ഷ്യസുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫഹദ് മുഹമ്മദ് അല്‍-ഖഹ്താനി, പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് (പിഇഒ) പ്രതിനിധി അബ്ദുള്‍റഹ്മാന്‍ മുഹമ്മദ് അല്‍-നാമ, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കൃഷികാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍-ഖുലൈഫി, സൂഖ് വാഖിഫ് ഡയറക്ടറും ഫെസ്റ്റിവലിന്റെ ജനറല്‍ സൂപ്പര്‍വൈസറുമായ മുഹമ്മദ് അബ്ദുല്ല അല്‍-സലേം എന്നിവര്‍ പങ്കെടുത്തു.
വിവിധ തരം ഈത്തപ്പഴങ്ങളും ഉല്‍പ്പന്നങ്ങളും പ്രാദേശികമായി വളര്‍ത്തുന്ന പഴങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മുനിസിപ്പാലിറ്റി, സൂഖ് വാഖിഫ് മാനേജ്മെന്റ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈത്തപ്പഴമേള സൂഖ് വാഖിഫിന്റെ കിഴക്കന്‍ സ്‌ക്വയറിലാണ് നടക്കുന്നത്. .അല്‍ ഖലാസ്, അല്‍ ഖെനൈസി, അല്‍ ശിഷി, അല്‍ ബര്‍ഹി, അല്‍ സഖായ്, അല്‍ റാസിസി, നബ്ത് സെയ്ഫ്, അല്‍ ലുലു എന്നിവയുള്‍പ്പെടെ ഖത്തറിന്റെ മണ്ണില്‍ വിളഞ്ഞ രുചി വൈവിധ്യങ്ങള്‍ നിറഞ്ഞ ഈന്തപഴങ്ങള്‍ക്കൊപ്പം
അത്തിപ്പഴം, പപ്പായ എന്നിവയുള്‍പ്പെടെ പ്രാദേശികമായി വളര്‍ത്തുന്ന പഴങ്ങളും ഫെസ്റ്റിവലില്‍ വില്‍ക്കുന്നു. കേക്കുകള്‍, ഷേക്കുകള്‍, ഐസ്‌ക്രീമുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഈത്തപ്പഴ ഉല്‍പ്പന്നങ്ങളും സന്ദര്‍ശകര്‍ക്ക് രുചിക്കാം.
ഓഗസ്റ്റ് 7 വരെ നീണ്ടുനില്‍ക്കുന്ന ഈത്തപ്പഴമേള വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയും
വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയുമാണ് പ്രവേശന സമയം.

ഷഫീക്ക് അറക്കല്‍

Ads by Google
Monday 28 Jul 2025 03.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW