-->
രാഷ്ട്രീയപ്രവര്‍ത്തകനും നടനുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ സോഷ്യല്‍ മീഡിയയില്‍ തന്റേതായ ഒരു ഐഡന്റിറ്റിയുണ്ടാക്കിയ താരപുത്രിയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും സംരംഭകയായുമൊക്കെ തിളങ്ങി നില്‍ക്കുന്ന ദിയയുടെ യൂട്യൂബ് വ്ലോഗുകള്‍ക്കും ആരാധകര്‍ ഏറെയാണ്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും വിജയങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ദിയ പങ്കിടാറുണ്ട്.
പ്രണയവും വിവാഹവും ഗര്‍ഭകാലവും കുഞ്ഞ് ജനിച്ചതുമൊക്കെ ദിയ തന്റെ വ്ലോഗിലൂടെ പങ്കിട്ടിരുന്നു. താരപുത്രിയുടെ ഡെലിവറി വ്ലോഗ് ചര്‍ച്ചകളിലും പെട്ടിരുന്നു. എന്നാല്‍ ഒരു ഫാമിലി വ്ലോഗിന് ഇത്രയധികം കാഴ്ച്ചക്കാരെ കിട്ടിയത് ചരിത്രമാണെന്ന് പിന്നീട് പലരും കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ദിയ കുഞ്ഞിന്റെ മുഖം ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല. എന്നാല്‍ കുഞ്ഞിന്റെ വിശേഷങ്ങളും അമ്മയായ ശേഷമുളള മാറ്റങ്ങളും മാതൃത്വം ആസ്വദിക്കുന്നതുമൊക്കെ ദിയ എപ്പോഴും പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ഡെലിവറി വ്ലോഗിനെക്കുറിച്ചും അമ്മയായുള്ള ജീവിതത്തെക്കുറിച്ചും പുതിയ വ്ലോഗില്‍ സംസാരിക്കുകയാണ് ദിയ കൃഷ്ണ. താൻ വേറെ ആരുടെയും ഡെലിവറി വീഡിയോ അല്ല ഷൂട്ട് ചെയ്തതെന്നും തന്റെ സ്വന്തം വീഡിയോ തന്റെ സ്വന്തം ചാനലിലാണ് ഇട്ടതെന്നും ആരുടെയും കമന്റുകളെക്കുറിച്ച് ചിന്തിച്ചില്ലെന്നും പറയുകയാണ് താരം.
‘‘ഞാൻ വേറെ ആരുടെയും ഡെലിവറി വീഡിയോ അല്ല ഷൂട്ട് ചെയ്തത്. എന്റെ സ്വന്തം വീഡിയോ എന്റെ സ്വന്തം ചാനലില്‍ ഇട്ടു. ആരുടെയും കമന്റുകളെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല. എന്റെ തന്നെ മെമ്മറിക്ക് വേണ്ടി ഷൂട്ട് ചെയ്തതാണ്. പത്ത് വർഷം കഴിഞ്ഞ് മകനെ അതെടുത്ത് കാണിച്ച് കൊടുക്കാൻ പറ്റണം. ഒത്തിരി പേർ പോസിറ്റീവ് രീതിയില്‍ അതെടുത്തു. ഞാൻ ഞെട്ടിപ്പോയി. സ്ഥിരം കിട്ടുന്നത് പോലെ വണ്‍ മില്യണ്‍, ടു മില്യണ്‍ വ്യൂ കിട്ടുമെന്ന മെെൻഡ് സെറ്റില്‍ ചെയ്തതാണ്. അത് ഇത്രയും പേർ പോസിറ്റീവായി എടുക്കുമെന്ന് ഞാൻ ചിന്തിച്ചില്ല. ചാനലുകളില്‍ ഗെെനക്കോളജിസ്റ്റുകളെല്ലാം സംസാരിച്ചു. ഞാനത്ര സീരിയസായി ചെയ്തതല്ല. അതില്‍ നന്ദിയുണ്ട്.
ഇഞ്ചക്ഷൻ പോലും എടുക്കാൻ പേടിയുള്ള ആളായിരുന്നു ഞാൻ. എനിക്ക് ചെയ്യാൻ പറ്റുമെങ്കില്‍ ഇത് കാണുന്ന ആർക്കും ചെയ്യാൻ പറ്റും. ഒന്നുകൂടി പ്രെഗ്നെന്റ് ആകുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ ഡെലിവറി അല്ല എനിക്ക് പേടി. ഇവരെല്ലാം കൂടെ നില്‍ക്കുന്നത് കൊണ്ട് ഞാൻ അലറി വിളിച്ചങ്ങ് പ്രസവിക്കും. എനിക്ക് ഫസ്റ്റ് ട്രെെമസ്റ്ററിലൂടെ പോകുന്നത് മാത്രമാണ് എനിക്ക് ഭയം.
അച്ഛനായ ശേഷം അശ്വിനും മാറി. ബോയ് ഫ്രണ്ടായിരുന്നപ്പോള്‍ അവൻ എക്സ്ട്രീമിലി പാവമായിരുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഡേയ് എന്ന് വിളിച്ചാല്‍ കരയും. അത്ര പാവമായിരുന്നു. ഭർത്താവായപ്പോള്‍ ഇത്തിരി മൊടയായെന്ന് തോന്നുന്നു. പക്ഷെ പാവമാണ്. ഓമിയുടെ ഡാഡിയായപ്പോള്‍ അശ്വിൻ ഉറങ്ങിക്കഴിയുമ്പോള്‍ എപ്പോഴും എന്തെങ്കിലും ആവശ്യത്തിന് വിളിച്ച് കഴിഞ്ഞാല്‍ അശ്വിന് ദേഷ്യവും ഇറിറ്റേഷനും വരും.
ഇവിടെ വന്ന ആദ്യത്തെ ദിവസങ്ങളിലൊക്കെ അശ്വിന് ബുദ്ധിമുട്ടായിരുന്നു. അയ്യോ, എണീക്കാൻ പറ്റുന്നില്ല, ഇതെന്താ ഇങ്ങനെയൊന്നൊക്കെ. പിന്നെ അശ്വിൻ ഡാഡ് ഫേസിനകത്തോട്ട് കയറി. കാരണം അത് ചെയ്തേ പറ്റൂ എന്ന് മനസിലായി. ഞാൻ സ്റ്റിച്ചും നടുവേദനയും വെച്ച് കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി ഡയപ്പർ മാറ്റുന്നത് അശ്വിൻ ഉറക്കമെണീറ്റപ്പോള്‍ കണ്ടു. അത് കണ്ടപ്പോള്‍ സിംപതി തോന്നി.
ഇപ്പോള്‍ അശ്വിൻ നല്ല അച്ഛനാണ്. ഫ്ലാറ്റിലേക്ക് മാറുമ്പോള്‍ അറിയാം. അവിടെ ഞാൻ ചട്ടിയും കലവും തലയ്ക്ക് എറിയേണ്ടി വരും. വേറൊരു കാര്യം എടുത്ത് പറഞ്ഞേ പറ്റത്തുള്ളൂ അശ്വിൻ ഉള്ളത് കൊണ്ടാണ് ഇപ്പോള്‍ എന്റെ ഓ ബെെ ഓസി ബിസിനസ് ഓടുന്നത്....’’ ദിയ കുൃഷ്ണ പറയുന്നു.