Friday, March 13, 2026 Last Updated 13 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jul 2025 12.23 PM

‘‘ഞാനെപ്പോഴും ആരാധിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ഹീറോയെ കണ്ടുമുട്ടി...’’ ടൊവിനോ തോമസിനെ കണ്ട സന്തോഷം പങ്കിട്ട് അഭിനയ

പരിമിതകളെ മറികടന്ന് തന്റെ അഭിനയമികവു കൊണ്ട് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് അഭിനയ. ഇപ്പോഴിതാ ടൊവിനോ തോമസിനെ കണ്ട സന്തോഷം പങ്കിടുകയാണ് അഭിനയ.
Tovino Thomas, Abhinaya
Abhinaya shares her joy of meeting tovino thomas (Image Source: Instagram)

കലയുടെയും കഴിവിന്റെയും പേരില്‍ പ്രശസ്തി നേടാന്‍ ശബ്ദത്തിന്റെ ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാട് കലാകാരന്മാരും കലാകാരികളുമുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന അഭിനേത്രിയാണ് അഭിനയ. ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും കുറവുകൾ ഒന്നിനു തടസമല്ലെന്ന് തെളിയിച്ച് പലര്‍ക്കും പ്രചോദനമായി മാറിയ അഭിനേത്രിയാണ് അഭിനയ. കുട്ടിക്കാലം മുതൽ അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന താരം നെന്നിന്തേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയലോകത്ത് എത്തിയത്.
മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും താരം മലയാളസിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത് ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലൂടെയാണ്. അതിലെ കഥാപാത്രത്തിന്റെ ഉള്ളുതൊട്ടറിഞ്ഞു താരം അഭിനയിക്കുന്നത് കാണുന്നത് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.
ആ സിനിമയിലെ താരത്തിന്റെ അഭിനയത്തിന് നിരൂപക പ്രശംസയും നിറഞ്ഞ കൈയടിയും ലഭിച്ചിരുന്നു. ഇ​പ്പോഴിതാ തന്റെ പ്രിയപ്പെട്ട ഹീറോയെ കണ്ടുമുട്ടിയ സന്തോഷം പങ്കിടുകയാണ് അഭിനയ. താൻ എപ്പോഴും ആരാധിച്ചിരുന്ന പ്രിയപ്പെട്ട ഹീറോ എന്നാണ് ടൊവിനോ തോമസിനെ കണ്ട സന്തോഷം പങ്കിട്ട് അഭിനയ കുറിച്ചത്. ‘‘ഞാൻ എപ്പോഴും ഏറ്റവും ആരാധിച്ചിരുന്ന ഒരാളെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. നിങ്ങളാണ് എന്റെ റിയല്‍ ഫേവറേറ്റ് ഹീറോ...’’ എന്ന ക്യാപ്ഷനൊപ്പമാണ് ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം അഭിനയ പങ്കുവച്ചിരിക്കുന്നത്.

18 വർഷത്തിനിടയില്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി 58 ലധികം ചിത്രങ്ങള്‍ അഭിനയ ഇതിനകം പൂർത്തിയാക്കിട്ടുണ്ട്. തമിഴില്‍ ചെയ്ത ‘നാടോടികള്‍’ ആണ് താരത്തിന് ആദ്യം ബ്രേക്ക് സമ്മാനിച്ച ചിത്രം. ഐസക് ന്യൂട്ടണ്‍ S/O ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ മലയാളം സിനിമയിലെത്തിയത്. മലയാളത്തില്‍ ഇതിനകം അഞ്ചു ചിത്രങ്ങളില്‍ അഭിനയ അഭിനയിച്ചു കഴിഞ്ഞു.
കല കൊണ്ട് എല്ലാ പരിമിതികളെയും മറികടന്ന അഭിനയ, തന്റെ ഡഫ് കമ്മ്യൂണിറ്റിയ്ക്ക് ഒരു മോഡല്‍ സെറ്റ് ചെയ്യണമെന്നുണ്ട് എന്നാണ് മുന്‍പ് ഒരു അഭിമുഖത്തില്‍ അഭിനയ പറഞ്ഞത്.
അടുത്തിടെയായിരുന്നു അഭിനയയുടെ വിവാഹം. അഭിനയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായ വെഗേശന കാർത്തിക് (സണ്ണി വർമ്മ) ആണ് വരൻ. പതിനഞ്ച് വർഷത്തോളം നീണ്ട സൗഹൃദമായിരുന്നു ഇരുവരുടേതും. അത് പിന്നീട് പ്രണയത്തിലൂടെ വിവാഹത്തില്‍ എത്തുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW