Tuesday, March 17, 2026 Last Updated 47 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jul 2025 09.48 AM

ഈ ഒറ്റക്കയ്യും വെച്ച് ഇവന്‍ ജയില്‍ ചാടി, ഞാന്‍ വിശ്വസിച്ചു, നിങ്ങളോ? കുറിപ്പുമായി ജെഎസ്‌കെ സംവിധായകന്‍

govindachami
photo-www.facebook.com/pravinnarayanann

കൊടും കുറ്റവാളിയായ ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ദുരൂഹതയുണ്ടെന്ന് വെളിപ്പെടുത്തി ജെഎസ്‌കെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതില്‍ അസ്വാഭാവികത തോന്നാഞ്ഞത് എന്തുകൊണ്ട്, കറണ്ട് ഓഫ് ചെയ്തതും സിസിടിവി ഓഫ് ചെയ്തതും എങ്ങനെ ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് പ്രവീണ്‍ ഉന്നയിക്കുന്നത്.

ഈ ഒറ്റക്കയും വെച്ച് ഇവൻ ജയിൽ ചാടി, ഞാൻ വിശ്വസിച്ചു, നിങ്ങളോ?ചില ചോദ്യങള്‍ വീണ്ടും..ഗോവിന്ദ ചാമിക്ക് നാല് സ്പെഷ്യൽ ഗാര്‍ഡ് ഉണ്ട്.
എല്ലാ ദിവസവും അവന്‍റെ റൂമില്‍ സെര്‍ച്ച് നടത്തണം.!ഇതൊക്കെ നടത്തിയിട്ടും ആക്സോബ്ലേഡ് കിട്ടാഞത്..?ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതില്‍ അസ്വാഭീവകത എന്ത്കൊണ്ടാണ് ഗാഡിന് തോന്നാഞത്..?

എന്ത്കൊണ്ടാണത് റിപ്പോര്‍ട്ട് ചെയ്യാഞത്..?ചോറ് വേണ്ടെന്നും,ചപ്പാത്തി നിര്‍ദ്ദേശിക്കാന്‍ ഡോക്ടറെ കൊണ്ട് എഴുതി വാങ്ങിച്ചതും ,ഡോക്ടര്‍ അത് എഴുതികൊടുത്തതും എന്തടിസ്ഥാനത്തിലാണ്..!

കറണ്ട് ഓഫ് ചെയ്തും,CCTV ഓഫ് ചെയ്തതും എങനെയാണ്..?ഒറ്റക്കെ കൊണ്ട് മതില് ചാടിയത് എങനെയാണ്..?രണ്ട് കയ്യുള്ള, പോലീസ് ട്രെയിനിങ് കിട്ടിയ പോലീസുകാരിൽ എത്ര പേർക്ക് ഇതൊന്ന് ഡെമൻസ്ട്രേറ്റ് ചെയ്യാൻ പറ്റും...ഒന്നിനും ഉത്തരമില്ല! പ്രവീണ്‍ കുറിച്ചു.

Ads by Google
Saturday 26 Jul 2025 09.48 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW