Thursday, March 12, 2026 Last Updated 47 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 25 Jul 2025 04.47 PM

' അദ്ദേഹം എവിടേക്കും പോയിട്ടില്ല, എന്റെ ഹൃദയത്തില്‍ ഇപ്പോഴും ജീവിക്കുന്നു' ; അച്ഛന്റെ ഓര്‍മദിനത്തില്‍ കുറിപ്പുമായി യമുന റാണി

heart, her
photo-www.instagram.com/yamunaraniactress/

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചതയാണ് നടി യമുന റാണി. അച്ഛന്റെ ഓര്‍മദിനത്തില്‍ താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 19 വയസ്സുളളപ്പോള്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനും ഏറ്റെടുക്കേണ്ടി വന്നതാണെന്നും തന്റെ ശക്തിയും വഴികാട്ടിയും പിന്തുണയുമായിരുന്നു അച്ഛനെന്നും യമുന റാണി പറയുന്നു.

''19 വയസ് പ്രായമുള്ളപ്പോഴാണ് ഞാനെന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഞാനതിന് തയ്യാറായിരുന്നില്ല, പക്ഷേ എന്റെ കുടുംബത്തിനു വേണ്ടി അതു ചെയ്യേണ്ടി വന്നു. അരുണാചല്‍ പ്രദേശില്‍ സിപിഡബ്ല്യുഡിയില്‍ സിവില്‍ എഞ്ചിനീയറായിരുന്നു എന്റെ അച്ഛന്‍. അദ്ദേഹം ഞങ്ങള്‍ക്ക് സമ്മാനിച്ചത് മനോഹരമായ ഒരു ബാല്യകാലമാണ്. ഒരു ദിവസം, നിമിഷനേരം കൊണ്ട് എല്ലാം തകരുന്നതു വരെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഹിന്ദിയില്‍ ബിഎ പൂര്‍ത്തിയാക്കിയ ഞാന്‍ സ്വപ്നങ്ങളെല്ലാം മാറ്റിവെച്ച് അച്ഛനെ സഹായിക്കുവാന്‍ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു. അങ്ങനെ ജീവിതം എന്നെ സിനിമയിലേക്കും എത്തിച്ചു. ആ നിമിഷം മുതല്‍ അച്ഛന്‍ മാത്രമായിരുന്നു ഞാന്‍ ജീവിക്കുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം മനസിലാക്കിയിരുന്നത്. അദ്ദേഹം എന്റെ അച്ഛന്‍ മാത്രമായിരുന്നില്ല, എന്റെ ശക്തിയും വഴികാട്ടിയും എന്റെ ഏക പിന്തുണയുമായിരുന്നു. മരണശേഷവും, അദ്ദേഹം എന്നെ വിട്ടുപോയിട്ടില്ല. ഇപ്പോഴും അദ്ദേഹം എന്നോടൊപ്പം ഉണ്ട്, എന്റെ കുട്ടികള്‍ക്കൊപ്പമുണ്ട്.

എന്റെ വീഴ്ചയും ചെറുത്തുനില്‍പുകളുമെല്ലാം അച്ഛന്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ ഒരു മകളെയല്ല, ഒരു യോദ്ധാവിനെയാണ് വളര്‍ത്തിയത്. എന്റെ കുട്ടികള്‍ ഇപ്പോഴും ആ സ്‌നേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം എവിടേക്കും പോയിട്ടില്ല, കാരണം ഞാന്‍ ഇപ്പോഴും ഒറ്റയ്ക്കാണെന്ന് അദ്ദേഹത്തിനറിയാം. എന്റെ ഹൃദയത്തില്‍ അച്ഛന്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അച്ഛനെ ഞാന്‍ മിസ് ചെയ്യുന്നു, ഒരുപാട് സ്‌നേഹിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇന്നും എന്നെ വിട്ടുപോയിട്ടില്ല.. എന്റെ കഥ അദ്ദേഹത്തിന്റെയും കഥയാണ്. എന്നും, എപ്പോഴും അച്ഛന്‍ എന്റെ കൂടെയുണ്ട്'', യമുനാ റാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW