Tuesday, March 17, 2026 Last Updated 13 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 25 Jul 2025 11.01 AM

' എന്റെ രണ്ട് മക്കള്‍' ; ചിത്രം പങ്കുവെച്ച് മഞ്ജു പിളള

manju pillai
photo-www.instagram.com/pillai_manju/

മിനി സ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. സീരിയല്‍, സിനിമാ രംഗത്ത് മാത്രമല്ല, ടെലിവിഷന്‍ ഷോകളിലും മഞ്ജു നിറസാന്നിദ്ധ്യമാണ്. കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായും മഞ്ജു എത്താറുണ്ട്.' ഹോം' സിനിമയില്‍ മഞ്ജു അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോള്‍ ഇതാ മഞ്ജു പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം വൈറലായിരിക്കുകയാണ്.

നടന്‍ സന്ദീപ് പ്രദീപിനൊപ്പമുളള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജു പിളളയുടെ മകള്‍ ദയ സുജിത്തിനെയും ചിത്രത്തില്‍ കാണാം. ഫാലിമി എന്ന ചിത്രത്തില്‍ മഞ്ജുപിളളയുടെ മകന്റെ വേഷത്തില്‍ സന്ദീപ് അഭിനയിച്ചിട്ടുണ്ട്. ' എന്റെ രണ്ട് മക്കള്‍' എന്ന ക്യാപ്ഷനോടെയാണ് മഞ്ജുപിളള സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW