Saturday, March 14, 2026 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jul 2025 09.33 PM

രണ്ടാം ദിനം തകർന്ന് ഇന്ത്യ , ബെൻ സ്റ്റോക്സിന് അഞ്ചുവിക്കറ്റ്; ഇന്ത്യ 358-ന് പുറത്ത്

മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 354 റൺസിൽ അവസാനിച്ചു. 114.1 ഓവറുകൾ നേരിട്ട ഇന്ത്യക്ക് 354 റൺസിൽ അവസാനിച്ചു. 114.1 ഓവറുകൾ നേരിട്ട ഇന്ത്യക്ക് 354 റൺസ് നേടുന്നതിനിടെ എല്ലാവരെയും നഷ്ടപ്പെട്ടു. അഞ്ചുവിക്കറ്റ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് സന്ദർശകരെ എറിഞ്ഞിട്ടത്.

തുടക്കം കരുതലോടെയായിരുന്നെങ്കിലും ഒടുക്കമെത്തിയതോടെ ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. 44 റൺസ് നേടുന്നതിനിടെയാണ് അവസാന അഞ്ച് വിക്കറ്റുകളും വീണത്. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 72 റൺസ് വിട്ടുനൽകി അഞ്ചുവിക്കറ്റുകൾ നേടി. ജോഫ്ര ആർച്ചറിന് മൂന്ന് വിക്കറ്റുണ്ട്.

ഇന്നലെ യശ്വസി ജയ്‌സ്വാളിന്റെയും സായ് സുദർശന്റെയും അർധ സെഞ്ച്വറിയുടെയും കെ എൽ രാഹുലിന്റെ 46 റൺസിന്റെയും മികവിലാണ് മികച്ച സ്കോറിലേക്ക് നീങ്ങിയത്. എന്നാൽ ആ ഒഴുക്ക് നിലനിർത്താൻ മറ്റ് താരങ്ങൾക്കായില്ല. കാൽപ്പാദത്തിന് പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങിയ ഋഷഭ് പന്ത്, ടീമിന്റെ ആവശ്യാനുസരണം വ്യാഴാഴ്ച വീണ്ടുമെത്തി ബാറ്റുചെയ്തു. പരിക്ക് വലച്ചിട്ടും 27 പന്തുകൾ നേരിട്ട താരം അർധ സെഞ്ചുറി (54) നേടി പുറത്തായി. ഒൻപതാമനായാണ് മടങ്ങിയത്. രവീന്ദ്ര ജഡേജ (20), ഷാര്‍ദുല്‍ (41), വാഷിങ്ടണ്‍ സുന്ദര്‍ (27), അന്‍ഷുല്‍ കംബോജ് (0), ജസ്പ്രീത് ബുംറ (4), മുഹമ്മദ് സിറാജ് (5) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റര്‍മാരുടെ നേട്ടം.

Ads by Google
Thursday 24 Jul 2025 09.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW