-->
' മോണിക്കാ' ഗാനത്തിന് ചുവടുവച്ച് നടി സ്വാസികയും ഭര്‍ത്താവ് പ്രേമും. ഡാന്‍സ് വീഡിയോ സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
നിരവധി ആരാധകരാണ് വീഡിയോയില്‍ കമന്റുമായി എത്തുന്നത്. സ്വാസികയും പ്രേമും ഫുള്‍ എനര്‍ജിയില്‍ മോണിക്കയ്ക്ക് ചുവുടുവച്ചെങ്കിലും പ്രേമിനാണ് കൂടുതല്‍ കയ്യടി കിട്ടുന്നത്. ' ചേച്ചീ, പുളളി ഈ വീഡിയോ കൊണ്ടുപോയി. ഒന്നും തോന്നരുത്', ' ചെക്കന്‍ തൂക്കി', ' ഇന്നത്തെ പെര്‍ഫോമന്‍സ് പ്രേമേട്ടന്‍ കൊണ്ടോയി' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
രജനികാന്ത് ചിത്രം കൂലിയ്ക്ക് വേണ്ടി അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനമാണ് ' മോണിക്ക'. പൂജ ഹെഗ്‌ഡെയും സൗബിന്‍ ഷാഹിറുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പാട്ടിലെ നടന്‍ സൗബിന്റെ ഡാന്‍സ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.