Sunday, March 15, 2026 Last Updated 11 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jul 2025 10.52 AM

ജഗ്ദീപ് ധന്‍കറിന്റെ പകരക്കാരന്‍ ബിജെപിയില്‍ നിന്നു തന്നെ ; സഖ്യകക്ഷി നേതാക്കളെ പരഗണിച്ചേക്കില്ല

uploads/news/2025/07/792732/jagdeep-dhankar.jpg

ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍ഖര്‍ രാജിവെച്ചതിന് പിന്നാല്‍െ അടുത്ത ഉപരാഷ്ട്രപതി ബി.ജെ.പിയില്‍ നിന്നു തന്നെയുള്ള മുതിര്‍ന്ന നേതാവായേക്കുമെന്ന് സൂചന. നേരത്തേ ജെഡിയു നേതാവ് നിതീഷ്‌കുമാറിനെപ്പോലെയുള്ളവരെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ബിജെപി നേതാക്കള്‍ തന്നെ ഇക്കാര്യം തള്ളിക്കളഞ്ഞിരിക്കുയാണ്. ജെഡിയുവുമായി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവുമായി അടുത്ത ബന്ധമുള്ള ഒരാളായിരിക്കും ഉപരാഷ്ട്രപതിയെന്ന് ബിജെപിയുടെ ഒരു ഉന്നത നേതാവ് പറഞ്ഞു.
നേരത്തെ, ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാംനാഥ് ഠാക്കൂറും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് നിതീഷിന്റേത് അടക്കമുള്ള എന്‍ഡിഎയിലെ സഖ്യകക്ഷികളില്‍ ഒരാള്‍ വരുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്ക് ആധാരമായത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഉയര്‍ന്ന സ്ഥാനത്തേക്ക് പ്രതിപക്ഷം ഇതുവരെ പേര് നിര്‍ദ്ദേശിച്ചിട്ടില്ല. നടന്നിട്ടുള്ള 16 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ നാലെണ്ണം മാത്രമാണ് എതിരില്ലാതെ നടന്നിട്ടുള്ളത്. അതിനാല്‍ പ്രതിപക്ഷം പിന്നീട് പേരുമായി രംഗത്തെത്തിയേക്കുമെന്നും കേള്‍ക്കുന്നു. ജഗദീപ് ധന്‍ഖറിന്റെ കാലാവധി 2027 ഓഗസ്റ്റ് വരെയായിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാണ് സ്ഥാനത്ത് നിന്നും കാലാവധി പൂര്‍ത്തിയാകാതെ പിന്മാറുന്നതില്‍ അദ്ദേഹം കാരണമായി പറയുന്നത്.

എന്നിരുന്നാലും ദീര്‍ഘനാളായി ധന്‍കറും പാര്‍ട്ടിയും തമ്മില്‍ ശരിയായ രീതിയിലല്ല മുമ്പോട്ട് പോകുന്നതെന്നാണ് വിവരം. നേരത്തേ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ പിന്തുണയുള്ള പ്രമേയം അംഗീകരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനമാണ് ട്രിഗര്‍ പോയിന്റ്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന്, പ്രതിപക്ഷ നേതാക്കളെ കൂടുതല്‍ ശബ്ദമുയര്‍ത്താന്‍ ധനഖര്‍ അനുവദിക്കുന്നതും ധന്‍കറിനെതിരേ ഉയത്തിയിരിക്കുന്ന ആരോപണമാണ്. കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട്, പ്രത്യേകിച്ച് ഒരു പൊതുപരിപാടിയില്‍ കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.

ധന്‍ഖര്‍ രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും പദ്ധതിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുറത്താകലിന് പിന്നാലെ ഉന്നത സ്ഥാനത്തേക്ക് സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്നത് ആരായിരിക്കുമെന്ന അഭ്യൂഹങ്ങളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി നേതാവ് ദേശീയാദ്ധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW