Tuesday, March 17, 2026 Last Updated 43 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jul 2025 05.03 PM

' എന്നെ നോക്കി പുഞ്ചിരിക്കുന്നു' ; ശ്രീദേവിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവെച്ച് ബോണി കപൂര്‍

shares
photo-www.instagram.com/boney.kapoor/

നടി ശ്രീദേവിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവെച്ച് ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍. ' എന്നെ നോക്കി പുഞ്ചിരിക്കുന്നു, ഇത് ഞങ്ങളുടെ വിവാഹത്തിന് മുമ്പുളള ചിത്രമാണ്' എന്ന അടിക്കുറിപ്പോടെയാണ് ബോണി ചിത്രം പങ്കുവെച്ചത്.

1996 ജൂണിലാണ് ബോണി കപൂര്‍- ശ്രീദേവി വിവാഹം നടക്കുന്നത്. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിക്കുന്നത്. ദുബായില്‍ ഒരു കുടുംബച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവി ഹോട്ടലിലെ ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഇരുവരുടെയും രണ്ട് പെണ്‍മക്കളായ ജാന്‍വിയും ഖുഷിയും ഇപ്പോള്‍ ബോളിവുഡിന്റെ ഭാഗമാണ്. 2018ല്‍ ധടക് എന്ന ചിത്രത്തിലൂടെ ജാന്‍വി അഭിനയരംഗത്തേക്ക് പ്രവേശിച്ചപ്പോള്‍ 2023ല്‍ ദി ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയാണ് ഖുഷി ബോളിവുഡിലേക്ക് കാലെടുത്തുവെച്ചത്.

Ads by Google
Ads by Google
TRENDING NOW