Tuesday, March 17, 2026 Last Updated 43 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jul 2025 02.56 PM

' മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകം സിനിമയാക്കുന്നു' ; വാര്‍ത്തകളോട് പ്രതികരിച്ച് ആമിര്‍ ഖാന്‍

making, film

മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകം സിനിമയാക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ ആമിര്‍ ഖാന്‍. മേഘാലയയില്‍ ഹണിമൂണിനിടെ ഇന്ദോര്‍ സ്വദേശി രാജാ രഘുവംശി കൊല്ലപ്പെട്ട സംഭവം സിനിമയാക്കുന്നുവെന്ന കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ആമിര്‍ഖാന്റെ പ്രതികരണം. സംഭവത്തെ അടിസ്ഥാനമാക്കി താന്‍ സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

' അത്തരം റിപ്പോര്‍ട്ടുകള്‍ വാസ്തവമല്ല. ഇത്തരം കഥകള്‍ എവിടെനിന്നാണ് ഉണ്ടാവുന്നതെന്ന് എനിക്കറിയില്ല' ആമിര്‍ ഖാന്‍ വ്യക്തമാക്കി. ആമിര്‍ഖാന്‍ മേഘാലയ കൊലപാതകക്കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ ഒരു ചിത്രം പുറത്തിറങ്ങാനുളള സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇത് പൂര്‍ണമായി തളളുന്നതാണ് ആമിറിന്റെ വാക്കുകള്‍.

കഴിഞ്ഞ മേയ് 11നായിരുന്നു രാജാ രഘുവംശിയും സോനവും തമ്മിലുളള വിവാഹം. മേയ് 20ന് ദമ്പതികള്‍ മേഘാലയയിലേക്ക് പോയി. മൂന്ന് ദിവസത്തിനു ശേഷം ഇരുവരെയും കാണാതായി. രാജാ രഘുവംശിയുടെ മൃതദേഹം ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ സോഹ്‌റയ്ക്ക് സമീപമുളള വെളളച്ചാട്ടത്തിനടുത്തുളള കൊക്കയില്‍നിന്ന് ജൂണ്‍ രണ്ടിന് കണ്ടെത്തി. ജൂണ്‍ 9ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍നിന്ന് സോനത്തെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Ads by Google
Ads by Google
TRENDING NOW