-->
നടിപ്പിന്‍ നായകന്‍ സൂര്യയുടെ 50-ാം ജന്മദിനം ആണിന്ന്. സിനിമാലോകത്തു നിന്നും നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
നടി രാകുല്‍ പ്രീത് സിങ് സൂര്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ' ജന്മദിനാശംസകള്‍ സൂര്യ ശിവകുമാര്‍ സാര്‍, നിങ്ങളുടെ സമര്‍പ്പണവും ദയയും എപ്പോഴും ഒരു അടയാളം അവശേഷിപ്പിക്കുന്നു. വരാനിരിക്കുന്ന വര്‍ഷം അതിശയകരമാകട്ടെ' , രാകുല്‍ പ്രീത് സിങ് കുറിച്ചു.
സെല്‍വരാഘവന്‍ സംവിധാനം ചെയ്ത എന്‍ജികെ എന്ന ചിത്രത്തില്‍ സൂര്യയും രാകുല്‍ പ്രീത് സിങും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സായി പല്ലവി ആയിരുന്നു ചിത്രത്തില്‍ മറ്റൊരു നായിക.