Tuesday, March 17, 2026 Last Updated 42 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jul 2025 11.58 AM

മകള്‍ക്കൊപ്പമുളള ക്യൂട്ട് വീഡിയോ പങ്കുവെച്ച് നടി ഭാമ

bhama

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാമ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ഭാമ വെളളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ അടുത്താണ് താനൊരു സിംഗിള്‍ മദര്‍ എന്ന് നടി വെളിപ്പെടുത്തുന്നത്.

ഇപ്പോള്‍ മകള്‍ ഗൗരിക്കൊപ്പമുളള ഒരു ക്യൂട്ട് വീഡിയോ ആണ് ഭാമ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മകള്‍ക്കൊപ്പം കളിക്കുന്ന രസകരമായ വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ സജീവമായ ഭാമ മുമ്പും മകള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ മകളുടെ മുഖം കാണിക്കാതെയുളള ചിത്രങ്ങളായിരുന്നു അതെല്ലാം. പക്ഷേ ഇത്തവണ സ്റ്റോറിയില്‍ പങ്കുവെച്ച വീഡിയോയില്‍ മകളുടെ മുഖം വ്യക്തമായി തന്നെ കാണുന്നുണ്ട്. അമ്മയെ പോലെതന്നെ മിടുക്കിയാണ് കൊച്ചു ഗൗരിയും.

വിവാഹത്തിനുശേഷം സിനിമ തിരക്കുകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരമിപ്പോള്‍.

Ads by Google
Ads by Google
TRENDING NOW