Friday, March 13, 2026 Last Updated 48 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jul 2025 11.31 AM

വയസ്സ് 50 ആയെന്ന് പറഞ്ഞാല്‍ ആരു വിശ്വസിക്കും; റാണിയെ പോലെ തിളങ്ങി ശില്‍പ ഷെട്ടി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

shilpa-shetty
photo-www.instagram.com/theshilpashetty/

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയാണ് ശിൽപ്പ ഷെട്ടി. വർഷങ്ങളായി മുടങ്ങാതെ യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ശിൽപ്പ ബോളിവുഡിലെ മറ്റേതു നായികമാരെക്കാളും മുന്നിലാണ് .

പ്രായം വെറും അക്കം മാത്രമാണെന്ന് ജീവിതം കൊണ്ടു ഓർമ്മിക്കുന്ന താരം കൂടിയാണ് ശിൽപ്പാ ഷെട്ടി. താരത്തിന് 50 വയസ്സായി എന്നു പറഞ്ഞാൽ ആരാധകർക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും.

ശിൽപ്പയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. പിങ്ക് ലെഹങ്ക ചോളിയിൽ അതിസുന്ദരിയായ ശിൽപ്പയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. സങ്കീർണ്ണമായ വെള്ളി എംബ്രോയിഡറിയും അലങ്കാരങ്ങളും ഈ ലെഹങ്കയുടെ മാറ്റു കൂട്ടുന്നു.

പരമ്പരാഗത ഇന്ത്യൻ ആഭരണങ്ങളും ശിൽപ്പ അണിഞ്ഞിട്ടുണ്ട്. ഒരു സമ്പൂർണ്ണ സെറ്റ് അവരുടെ ലുക്കിനെ ഗണ്യമായി മെച്ചപ്പെടുത്തുന്നു. നെറ്റിയിൽ മാങ് ടിക്ക, മൂക്കുത്തി, ഒന്നിലധികം ലെയറുകളുള്ള മാല, കൈത്തണ്ടയിൽ വളകളും കടകളും ആംലെറ്റും (ബാജുബന്ധ്) കാണാം.

സിനിമയിൽ മാത്രമല്ല ബിസിനസ്സ് രംഗത്തും തിളങ്ങുന്ന താരമാണ് ശിൽപ്പ. ജ്വല്ലറി, ലൈഫ് സ്റ്റൈൽ, ബ്യൂട്ടി, ഹോട്ടൽ എന്നിവയുമായി ബന്ധപ്പെട്ട് ശിൽപ്പയ്ക്ക് നിരവധി ബിസിനസ് സംരംഭങ്ങളുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW