Tuesday, March 17, 2026 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 05.14 PM

' വി.എസ്' പോരാട്ടത്തിന്റെ ഈ രണ്ടക്ഷരം ഏതു പ്രതിസന്ധികളെയും നേരിടാന്‍ പ്രചോദിപ്പിക്കുന്ന ചാലക ശക്തി :വിനയന്‍

vinayan, about

വി.എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെക്കുന്നത്. വി.എസ്സിനെ അനുശോചിച്ച് സംവിധായകന്‍ വിനയന്‍ പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.

'' വി എസ്സിനു... വിട... പോരാട്ടത്തിന്റെ ഈ രണ്ടക്ഷരം ഏതു പ്രതിസന്ധികളെയും നേരിട്ടു മുന്നേറാന്‍ പ്രചോദിപ്പിക്കുന്ന ചാലക ശക്തിയാണ്'' , എന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വി.എസ്സിനൊപ്പമുളള ഫോട്ടോയും വിനയന്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW