-->
വി.എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന്‍ അരുണ്‍ ഗോപി.
'' മനസ്സു കൊണ്ട് അത്രയേറെ ആരാധിച്ച മറ്റൊരു നേതാവില്ല!!! ഹൃദയത്തില്‍ മരണമില്ലാതെ എന്നും ഉണ്ടാകും!! വിട പറയുന്നില്ല സഖാവെ...!! ലാല്‍ സലാം!! '' , അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. വിഎസിനൊപ്പം വേദി പങ്കിട്ടത്തിന്റെ ഫോട്ടോയും അരുണ്‍ ഗോപി പങ്കുവെച്ചു.
തിങ്കളാഴ്ച വൈകിട്ട് 3.20-ഓടെയായിരുന്നു വിഎസിന്റെ വിയോഗം. 101 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വിഎസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.