Tuesday, March 17, 2026 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 01.02 PM

' ഞാന്‍ സിനിമയില്‍ എങ്ങാനും സ്റ്റാര്‍ ആകുമോ എന്ന ഭയമാണ് അവര്‍ക്ക്, നിങ്ങളുടെ ട്രോളുകള്‍ കൊണ്ട് ട്രെയിലര്‍ ഹിറ്റായി' ; അഖില്‍ മാരാര്‍

trailer

സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ നായകനാവുന്ന ചിത്രമാണ് ' മുളളന്‍കൊല്ലി' . കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ ഈ സന്തോഷം പങ്കുവെച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അഖില്‍ മാരാര്‍.

തനിക്കെതിരെയുളള ട്രോളുകളാണ് ട്രെയിലറിന് ഇത്രയേറെ സ്വീകാര്യത കിട്ടാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. താരനിരകള്‍ ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം യൂ ട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ആറാംസ്ഥാനത്ത് വന്നതിനുകാരണം നിങ്ങളുടെ സ്‌നേഹമാണെന്ന് അഖില്‍ എഴുതി.

''2 ദിവസം മുന്‍പ് വരെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുമോ എന്ന ഭയം ആയിരുന്നു അന്തങ്ങള്‍ക്ക്...ട്രെയിലര്‍ കണ്ടതോടെ ഞാന്‍ സിനിമയില്‍ എങ്ങാനും സ്റ്റാര്‍ ആകുമോ എന്ന ഭയത്തില്‍ ആണ് അന്തങ്ങള്‍..ഇങ്ങനെ പേടിക്കല്ലേടാ. നിങ്ങളുടെ ട്രോളുകള്‍ കൊണ്ട് ട്രെയിലര്‍ ഹിറ്റ് ആയി... ഇനി സിനിമ കൂടി അന്തങ്ങള്‍ ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു... രാവിലെ, ഉച്ചക്ക്,രാത്രി മൂന്ന് നേരം എനിക്കെതിരെ ട്രോള്‍ ഉണ്ടാക്കി ആക്ഷേപിക്കണം സത്യത്തില്‍ നിങ്ങളാണ് എന്റെ യഥാര്‍ത്ഥ ഫാന്‍സ്.. എന്റെ ശക്തി, എന്റെ ഊര്‍ജം.. അടുത്ത മാസം കേരള ക്രിക്കറ്റ് ലീഗ് തുടങ്ങും സഞ്ജു സാംസണ് കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമാണ് ഞാന്‍.... പേടിക്കണ്ട ക്രിക്കറ്റ് കളി ഞാന്‍ ഉപേക്ഷിച്ചു..അഞ്ച് പൈസ മാര്‍ക്കറ്റ് ചെയ്യാതെ ഒരു ട്രെയിലര്‍ ട്രെന്‍ഡിംഗ് ആക്കി തീര്‍ത്തതില്‍ നന്ദിയുണ്ട് മേഴ്സി ഒരായിരം നന്ദി'', ' അഖിലിന്റെ വാക്കുകള്‍.

സ്റ്റാര്‍ ഗേറ്റിന്റെ ബാനറില്‍ പ്രസിജ് കൃഷ്ണ നിര്‍മ്മിച്ച്, ബാബു ജോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മിഡ്‌നൈറ്റ് മുളളന്‍കൊല്ലി. അഭിഷേക് ശ്രീകുമാര്‍, സെറീന ആന്‍, നവാസ് വളളിക്കുന്ന്, കൃഷ്ണപ്രിയ, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW