Friday, March 13, 2026 Last Updated 17 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 08.45 AM

എ നൈറ്റ് ടു റിമെംബര്‍; മോഹന്‍ലാലും ഫഹദും പ്രണവും ഒന്നിച്ച്; വൈറലായി ചിത്രങ്ങള്‍

mohanlal

കഴിഞ്ഞ ദിവസം മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. ടീസറിലെ ഫഹദിന്റെ ഒരു റഫറൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ വൈറലാകുകയാണ് മോഹൻലാലും ഫഹദ് ഫാസിലും ഒന്നിച്ചുള്ള ചിത്രങ്ങൾ. ഫഹദിന്റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

'എ നൈറ്റ് ടു റിമെംബർ' എന്ന ക്യാപ്ഷനോടെയാണ് ഫർഹാൻ ചിത്രങ്ങൾ പങ്കുവെച്ചത്. പ്രണവ് മോഹൻലാൽ, നസ്രിയ, സുചിത്ര മോഹൻലാൽ എന്നിവരെയും ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. 'പ്രമോഷൻ തന്ന ലാലേട്ടനെ വിളിച്ച് ആഘോഷിക്കുന്ന ഫഹദ്', 'ദേ സീനിയർ ആക്ടറും ഫഫയും', എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന രസകരമായ കമന്റുകൾ.

അതേസമയം ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്‌നർ പടമാകും ഹൃദയപൂർവമെന്ന ഉറപ്പ് ടീസർ നൽകുന്നുണ്ട്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW