Tuesday, March 17, 2026 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 03.45 PM

നടന്‍ സോനു സൂദിന്റെ വീട്ടിലെത്തിയ അതിഥി; കൂസലില്ലാതെ ചാക്കില്‍ ആക്കി നടന്‍- വീഡിയോ

bare, not
photo-www.instagram.com/sonu_sood/

വില്ലനായും സ്വഭാവനടനായും പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് താരമാണ് സോനു സൂദ്. ബോളിവുഡില്‍ മാത്രമല്ല സൗത്ത് ഇന്ത്യയില്‍ തെലുങ്ക്, കന്നഡ,തമിഴ് ചിത്രങ്ങളിലും താരം സജീവമാണ്.

ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. വീഡിയോയുടെ തുടക്കത്തില്‍ ഒരു പാമ്പിനെ കൈയില്‍ പിടിച്ചു നില്‍ക്കുന്ന താരത്തെയാണ് കാണാന്‍ സാധിക്കുന്നത്. മുംബൈയില്‍ നടന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് പരിസരത്തു നിന്നും പിടികൂടിയ അതിഥിയാണിത്. യാതൊരു പേടിയും കൂടാതെ അനായാസമായി പാമ്പിനെ അദ്ദേഹം കൈയില്‍ എടുക്കുകയും അവസാനം ഒരു സഞ്ചിയിലേക്ക് മാറ്റുകയും ചെയ്യുന്നത് കാണാം.

വിഷമില്ലാത്ത പാമ്പാണെന്ന് വീഡിയോയില്‍ സോനു സൂദ് പറയുന്നുണ്ട്. പാമ്പിനെ പിടിക്കുന്നതില്‍ താന്‍ പരിശീലനം നേടിയിട്ടുണ്ടെന്നും ആരും ഇങ്ങനെ പരീക്ഷിക്കരുതെന്നും ആരാധകര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാമ്പിനെ സുരക്ഷിതമായി അടുത്തുളള കാട്ടിലേക്ക് തുറന്നുവിടണമെന്ന് കൂടെയുളളവരോട് നടന്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

' ഹര്‍ ഹര്‍ മഹാദേവ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോനു സൂദ് പങ്കുവെച്ച വീഡിയോ വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ പ്രതികരണം അറിയിച്ച് എത്തുന്നത്. '' ഈ വീഡിയോ യഥാര്‍ത്ഥമാണോ?'' എന്നാണ് ഒരാളുടെ കമന്റ്.

Ads by Google
Ads by Google
TRENDING NOW