-->
ആലപ്പുഴ: കഴിഞ്ഞദിവസം കനത്തമഴയില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ കാര്‍ത്തികപ്പള്ളി യൂപി സ്‌കൂളിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎമ്മിന്റെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അടി. പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് യൂത്ത്‌കോണ്‍ഗ്രസും കെഎസ് യുവും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവിടേയ്ക്ക് രാവിലെ ബിജെപിയും പ്രതിഷേധവുമായി എത്തിയിരുന്നു.
സംഘര്‍ഷത്തില്‍ ഒരു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. രാവിലെ സ്‌കൂളിലേക്ക് എത്തിയ മാധ്യമപ്രവര്‍ത്തകരെ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ മാധ്യമങ്ങളെ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. എല്ലാവരേയും ഇറക്കി ഗേറ്റ് പൂട്ടിയതിന് പിന്നാലെ ബിജെപി വലിയ പ്രതിഷേധവുമായി എത്തുകയും പുറത്ത് നിന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടെയായിരുന്നു യൂത്ത്‌കോണ്‍ഗ്രസും കെ.എസ്.യു.വും ഗേറ്റ് കടന്ന് അകത്തേക്ക് കയറി
ഇതോടെയായിരുന്നു സംഘര്‍ഷം ഉണ്ടായത്. ഇത് കയ്യേറ്റവും അക്രമവുമായി മാറി. ഫിറ്റ്‌നെസ് നല്‍കാത്ത കെട്ടിടത്തില്‍ വിദ്യാര്‍ത്ഥികളെ കയറ്റിയതിന് സ്‌കൂളിന്റെ ഹെഡ്മിനിസ്റ്ററിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സ്‌കൂളിന് മുന്നിലിരുന്ന്് പ്രതിഷേധിച്ചു.