Thursday, March 12, 2026 Last Updated 40 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 08.16 AM

ആരോഗ്യമന്ത്രിയുടെ വീട്ടില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം ; ചീമുട്ടയെറിഞ്ഞു, വാതിലില്‍ റീത്ത് വെച്ചു

uploads/news/2026/02/826503/veena-george.jpg

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍കോളേജിലെ ചികിത്സാപിഴവില്‍ ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ അമ്പതോളം പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയുടെ തൈക്കാട്ടെ വീട്ടിലേക്ക് തള്ളിക്കയറുകയും വാതിലില്‍ റീത്തുവെച്ച് പ്രതിഷേധിക്കുകയും ചെയ്തു. പിന്നീട് ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

പ്രതിഷേധം അര മണിക്കൂറോളം പിന്നിട്ട ശേഷമാണ് പോലീസ് എത്തുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തത്. മന്ത്രിയുടെ വീടിന് നേരെ ചീമുട്ടയെറിയുകയും റീത്ത് വാതിലില്‍ കെട്ടിവെയ്ക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശപ്രകാരമാണ് പ്രതിഷേധം നടക്കുന്നത്. ആരോഗ്യമേഖലയില്‍ തുടരുന്ന അനാസ്ഥയില്‍ മന്ത്രി രാജി വെയ്ക്കണമെന്നാണ് ആവശ്യം.

സംഭവം നടക്കുമ്പോള്‍ മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല. അതേസമയം മന്ത്രിയുടെ തൈക്കാട് ഹൗസിലേക്ക് നടന്ന പ്രതിഷേധം വലിയ സുരക്ഷാവീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്. പ്രതിഷേധം മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോയതും മതിയായ സുരക്ഷ ഒരുക്കാതിരുന്നതും ഗേറ്റ് തള്ളിത്തുറന്ന് പ്രതിഷേധക്കാര്‍ അകത്തുകയറിയതും പോലീസിന് തടയാന്‍ കഴിയാതെ പോയത് വലിയ ചര്‍ച്ചയും വിവാദവുമായി മാറുകയാണ്. പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിത്തുറന്നാണ് മന്ത്രിയുടെ വീടിന് മുന്നില്‍ വരെ എത്തിയത്്.

മന്ത്രിയുടെ വസതിയില്‍ നിന്നും നൂറു മീറ്റര്‍ അകലെ മാത്രമാണ് കമ്മീഷണര്‍ ഓഫീസ്. പ്രതിഷേധം നടക്കുമ്പോള്‍ മൂന്ന് പോലീസുകാര്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അതേസമയം നിലവില്‍ മന്ത്രി പത്തനംതിട്ടയിലെ വീട്ടിലാണ്. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണോ സുരക്ഷാ സംവിധാനം കുറച്ചതെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന് വിശദീകരണം നല്‍കേണ്ടി വരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW