Tuesday, March 17, 2026 Last Updated 15 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 07.41 PM

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ ടീസർ റിലീസ് ചെയ്തു

പ്രേക്ഷകർക്ക് ഓർത്തുവയ്ക്കാൻ ഒരു ചിത്രം കൂടി സമ്മാനിക്കുകയാണ് സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം
mohanlal, movie

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആശിർവ്വാദ്സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ്സിനോടനുബന്ധിച്ചുള്ള പ്രമോഷന്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിലെ ഹൃദ്യമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള താണ് ടീസർ . പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ബന്ധങ്ങളുടെ കെട്ടുറപ്പും, നർമ്മമൂർത്തങ്ങളുമൊക്കെ ഇഴചേർന്ന് വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

പ്രേക്ഷകർക്ക് ഓർത്തുവയ്ക്കാൻ ഒരു ചിത്രം കൂടി സമ്മാനിക്കുകയാണ് സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം.
മാളവികാ മോഹനും സംഗീതയുമാണ് നായികമാർ. പുതിയ തലമുറയിലെ സംഗീത് പ്രതാപിന്റെ സാന്നിദ്ധ്യവും ഏറെ കൗതുകമാകുന്നു. ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ് , സബിതാ ആനന്ദ്, എന്നിവരും പ്രധാന താരങ്ങളാണ്.

അഖിൽ സത്യന്റെ കഥക്ക് ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം- ജസ്റ്റിൻ പ്രഭാകർ . ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിംഗ് കെ. രാജഗോപാൽ. കലാസംവിധാനം - പ്രശാന്ത് മാധവ് . മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യും ഡിസൈൻ-സമീരാ
സനീഷ് സ്റ്റിൽസ്- അമൽ.സി. സദർ . അനൂപ് സത്യനാണ് മുഖ്യ സംവിധാനസഹായി.

വാഴൂർ ജോസ്

Ads by Google
Saturday 19 Jul 2025 07.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW