Thursday, March 12, 2026 Last Updated 19 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 12.15 PM

പഠിച്ച സ്‌കൂളിലേക്ക് മിഥുന്‍ തിരിച്ചെത്തി ; അവസാനമായി കാണാന്‍ തേവലക്കര ബോയ്സിലേക്ക് ജനപ്രവാഹം

uploads/news/2025/07/791890/mithun-11.jpg

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്‍ താന്‍ പഠിച്ച സ്‌കൂളിലേക്ക് ചേതനയറ്റ ശരീരമായി തിരിച്ചെത്ത. അവസാനമായി മിഥുനെ ഒരുനോക്ക് കാണാനായി വന്‍ ജനപ്രവാഹമാണ്. വിങ്ങുന്ന മനസ്സുമായി അനേകരാണ് വിടനല്‍കാന്‍ സ്‌കൂള്‍ പരിസരത്തും റോഡിലും തിക്കും തിരക്കും കൂട്ടുന്നത്. മിഥുനെ അറിയാത്തവരും കണ്ടിട്ടില്ലാത്തവരുമായ ആള്‍ക്കാര്‍ പോലും അതിലുണ്ട്.

രാവിലെ 10 മണിക്ക് സ്‌കൂളില്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും മിഥുന്റെ മൃതദേഹം എത്തിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും വലിയ ജനാവലി കാരണം 11.40 നായിരുന്നു സ്്കൂളില്‍ എത്തിക്കാനായത്. 12 വരെയാണ് ഇവിടെ പൊതുദര്‍ശനം. രാവിലെ വിലാപയാത്രയായിട്ടാണ് മിഥുന്റെ ശരീരം തേവലക്കര ബോയ്‌സ് സ്‌കൂളിലേക്ക് കൊണ്ടുവന്നത്.

മിഥുന്റെ സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പില്‍ വൈകുന്നേരം നടക്കും. മാതാവ് വിദേശത്ത് നിന്നും വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തേ രാവിലെ 9.30 യോടെ മാതാവ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി വീട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. വിവരം മാതാവ് അറിഞ്ഞിട്ടുണ്ടെന്നാണ് സൂചനകള്‍. വീട്ടുകാര്‍ വിവരം മാതാവിനെ അറിയിക്കാന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട് അറിയിക്കുകയായിരുന്നു. ഇതിന് ശേഷം മിഥുന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും അന്ത്യകര്‍മ്മങ്ങള്‍ നടക്കുക. വ്യാഴാഴ്ചയായിരുന്നു മിഥുന്‍ ഷോക്കേറ്റ് മരണമടഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW