-->
നരേന്റെ ഭാര്യ മഞ്ജു ഹരിദാസിന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തി ആസിഫ് അലിയും ഭാര്യ സമയും. മക്കള്‍ക്കൊപ്പം സ്‌പെഷ്യല്‍ പിറന്നാള്‍ കേക്കുമായാണ് ആസിഫും സമയും നരേന്റെ വീട്ടിലേക്കെത്തിയത്.
പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. സംവിധായകന്‍ മൃദുല്‍ നായരും അരുണ്‍ ജഗദീഷും ആഘോഷത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
‘മഞ്ജുവിന്റെ ഇത്തവണത്തെ പിറന്നാള്‍ സ്‌പെഷ്യല്‍ ആക്കിയതിന് ആസിഫിനും സമയ്ക്കും നന്ദി, ഒരുപാട് സ്‌നേഹം’ആസിഫിനും സമയ്ക്കും കുടുംബത്തിനുമൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് നരേന്‍ കുറിച്ചു.