Saturday, March 14, 2026 Last Updated 14 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 03.12 PM

20 ലക്ഷവും ബുള്ളറ്റും നല്‍കിയിട്ടും കാറിന് വേണ്ടി പീഡനം ; യുവതി മരിച്ചു, കയ്യിലും കാലിലും വയറ്റിലും ആത്മഹത്യാകുറിപ്പ്

uploads/news/2025/07/791779/suicide-note.jpg

ന്യൂഡല്‍ഹി: ഭര്‍ത്തൃവീട്ടിലെ സ്ത്രീധനപീഡനം ശരീരത്ത് മുഴുവന്‍ എഴുതിവെച്ച് 28 കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ഈ ആഴ്ച ആദ്യം നടന്ന സംഭവത്തില്‍ വിഷം കഴിച്ചു മരിച്ച മനീഷ എന്ന സ്ത്രീയാണ് ശരീരത്തില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവ് കുന്ദനും കുടുംബവും നടത്തിയ പീഡനം മൂലം താന്‍ അനുഭവിക്കുന്ന വേദന പേന കൊണ്ട് കൈയിലും കാലിലും വയറ്റിലും എഴുതിയ കുറിപ്പില്‍ പ്രകടിപ്പിച്ചു. 'എന്റെ മരണത്തിന് കുന്ദനും കുടുംബവുമാണ് ഉത്തരവാദികള്‍' എന്ന് അതില്‍ കുറിച്ചിട്ടുണ്ട്. തന്റെ മരണത്തിന് ഭര്‍തൃവീട്ടുകാരെ കുറ്റപ്പെടുത്തി മനീഷ ഒരു വീഡിയോയും നിര്‍മ്മിച്ചു.

പോലീസ് ആക്സസ് ചെയ്ത ക്ലിപ്പില്‍ മനീഷ കരയുന്നതും ഭര്‍ത്താവും അമ്മയും അച്ഛനും സഹോദരനും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നതും കാണിച്ചു. വിവാഹത്തിനായി കുടുംബം 20 ലക്ഷം രൂപ ചെലവഴിച്ചിട്ടും സ്ത്രീധനമായി ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ നല്‍കിയിട്ടും അവര്‍ തന്നോട് ഒരു കാറും വലിയ തുകയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായി പറഞ്ഞു. ഭര്‍ത്താവും കുടുംബവും ഇടയ്ക്കിടെ തന്നെ മര്‍ദ്ദിക്കുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു.

സ്ത്രീധനത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്നപ്പോള്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വൈദ്യുതാഘാതമേല്‍പ്പിച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചതായും അവര്‍ അവകാശപ്പെട്ടു. 2023ല്‍ നോയിഡയില്‍ താമസിക്കുന്ന കുന്ദനുമായി മനീഷ വിവാഹിതയായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം, ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി.

വര്‍ദ്ധിച്ചുവരുന്ന മാനസിക പീഡനം കാരണം, 2024 ജൂലൈയില്‍ സ്ത്രീ തന്റെ മാതൃവീട്ടിലേക്ക് പോയി. മരണത്തിന് നാല് ദിവസം മുമ്പ്, മനീഷയുടെ കുടുംബം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. എന്നിരുന്നാലും, ഭര്‍തൃവീട്ടുകാര്‍ സ്ത്രീധന വസ്തുക്കള്‍ തിരികെ നല്‍കുന്നതുവരെ വിവാഹമോചന രേഖകളില്‍ ഒപ്പിടില്ലെന്ന് അവര്‍ പറഞ്ഞിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW