Saturday, March 14, 2026 Last Updated 17 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 10.14 AM

‘പ്രിറ്റി ലിറ്റില്‍ ബേബി’ ഗായിക കോണീ ഫ്രാന്‍സിസ് അന്തരിച്ചു

connie-francis
photo-/www.facebook.com/ConnieFrancisOfficial

പ്രിറ്റി ലിറ്റില്‍ ബേബി എന്ന ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ അമേരിക്കന്‍ പോപ് ഗായിക കോണീ ഫ്രാന്‍സിസ് (87) അന്തരിച്ചു. സുഹൃത്തും കോണ്‍സെറ്റ റെക്കോഡ്‌സിന്റെ പ്രസിഡന്റുമായ റോണ്‍ റോബര്‍ട്ട്‌സാണ് മരണവിവരം അറിയിച്ചത്. ഫെയ്‌സ്ബുക്കില്‍ വൈകാരികമായ കുറിപ്പിലൂടെയാണ് അദ്ദേഹം വിവരം പങ്കുവെച്ചത്.

പ്രിയ സുഹൃത്ത് കോണീ ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച വിവരം ഭാരിച്ച ഹൃദയത്തോടെയും അതീവ ദുഃഖത്തോടെയുമാണ് പങ്കുവെയ്ക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. ഗായികയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ഈ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

അതേസമയം കോണീ ഫ്രാൻസിസിന്റെ മരണ കാരണം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കടുത്ത ശരീരവേദനയെ തുടർന്ന് ഈ മാസം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിവിധ പരിശോധനകൾക്ക് വിധേയമാവുകയും ചെയ്തതായി കോണീ തന്നെ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

അടുത്തിടെ ഇടുപ്പിന് ബുദ്ധിമുട്ടുകളുണ്ടായതിനെ തുടർന്ന് ചികിത്സ തേടുകയും സുഖം പ്രാപിച്ചു വരുന്നതായും കോണീ വ്യക്തമാക്കിയിരുന്നു. 'ഹൂ ഇസ് സോറി നൗ?' എന്ന ഗാനത്തിലൂടെയാണ് 1950കളില്‍ കോണീ ഫ്രാന്‍സിസ് പ്രശസ്തയായത്. ബില്‍ബോര്‍ഡിന്റെ ചാര്‍ട്ടില്‍ ആദ്യ സ്ഥാനത്തെത്തുന്ന സോളോ ഫീമെയ്ല്‍ സിങർ എന്ന ചരിത്ര നേട്ടവും കോണി സ്വന്തമാക്കി.

'മൈ ഹാര്‍ട്ട് ഹാസ് എ മൈന്‍ഡ് ഓഫ് ഇറ്റ്‌സ് ഓണ്‍', 'ഡോണ്ട് ബ്രേക്ക് ദ് ഹാര്‍ട്ട് ദാറ്റ് ലവ്‌സ് യൂ', 'എവരിബഡി ഈസ് സംബഡീസ് ഫൂള്‍' തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തേയും ഹിറ്റുകളാണ്. ആറ് പതിറ്റാണ്ടോളം സംഗീതലോകത്ത് കോണീ ഫ്രാന്‍സിസിന്റെ പേര് നിറഞ്ഞു നിന്നിരുന്നു.

1961 ല്‍ റിലീസായ 'പ്രിറ്റി ലിറ്റില്‍ ബേബി' എന്ന ട്രാക്ക് അടുത്തിടെ ജെന്‍ സിയ്ക്കിടയിലും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ക്കിടയിലും വീണ്ടും കോണീ തരംഗം സൃഷ്ടിച്ചു. ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രിറ്റി ലിറ്റില്‍ ബേബി വൈറലായി തുടരുകയാണ്.

Ads by Google
Friday 18 Jul 2025 10.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW