Friday, March 13, 2026 Last Updated 12 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 09.57 AM

പഹല്‍ഗാം ഭീകരാക്രമണം : ദ റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ച് യുഎസ്

uploads/news/2025/07/791748/pahalgam-attack.jpg

വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന സംഘടനയെ ആഗോള തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. നിരപരാധികളായ 26 പേരെ കൊലപ്പെടുത്തിയ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത് കഴിഞ്ഞ മാസം ഏപ്രില്‍ 22നായിരുന്നു. ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി വകുപ്പ് 219, എക്സിക്യൂട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരമാണ് ടിആര്‍എഫിനെ തീവ്രവാദ സംഘടനയുടെ ഭാഗമാക്കിയത്. ടിആര്‍എഫിനെ വിദേശ തീവ്രവാദ സംഘടനയായും (എഫ്ടിഒ) സ്പെഷ്യലി ഡെസിഗ്‌നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് (എസ്ഡിജിടി) ആയും അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പ്രസ്തവാനയില്‍ വ്യക്തമാക്കി. 26 പേരെ കൊലപ്പെടുത്തിയ ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-ത്വൊയ്ബയുടെ ഭാഗമായുള്ള ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ടെന്നും ലഷ്‌കര്‍-ഇ-ത്വൊയ്ബ 2008ല്‍ നടത്തിയ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു പഹല്‍ഗാം ആക്രമണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

2024ല്‍ നടന്ന പല ആക്രമണങ്ങള്‍ അടക്കം ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കെതിരെയുള്ള പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ദേശീയ സുരക്ഷാ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിനും തീവ്രവാദത്തെ ചെറുക്കുന്നതിനും പഹല്‍ഗാം ആക്രമണത്തിന് നീതി ലഭിക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിനുള്ള പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഈ ആക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ മെയ് ഏഴിന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW