Friday, March 13, 2026 Last Updated 27 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 06 Jun 2025 04.55 PM

CPIM പ്രതിനിധി സംഘം ശ്രീനഗർ സന്ദർശിക്കും; ആദിൽ ഷായുടെ കുടുംബാംഗങ്ങളെ കാണും

pahalgam terror attack
photo - twitter

ശ്രീനഗര്‍ :പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആദിൽ ഷായുടെ കുടുംബാം​ഗങ്ങളെ സിപിഐഎം പ്രതിനിധി സംഘം ശ്രീന​ഗർ സന്ദർശിക്കുമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി. സ്വന്തം ജീവൻ പണയം വെച്ച് വിനോദസ‍ഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് ജീവൻ നഷ്ടമായത്.

വിനോദസഞ്ചാരിക്ക് നേരെ തോക്ക് ചൂണ്ടിക്കൊലപ്പെടുത്താനെത്തിയ ഭീകരനിൽ നിന്ന് തോക്ക് തട്ടിപ്പറിച്ച് തിരിച്ചടിക്ക് ഒരുങ്ങവേയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷായ്ക്ക് നേരെയും ഭീകരർ നിറയൊഴിക്കുന്നത്. ആക്രണത്തിൽ കൊല്ലപ്പെട്ട ഏക പ്രദേശവാസി സയ്യിദ് ആദിൽ ഹുസൈൻ ഷായാണ്.

അതേസമയം വിദേശത്തേക്ക് സർവകക്ഷി സംഘത്തെ അയച്ചതിൽ എംഎ ബേബി വിമർശനം ഉന്നയിച്ചു. സഘ അംഗങ്ങളെ തീരുമാനിക്കുന്നതിൽ പാർട്ടികളോട് കൂടിയാലോചന നടത്തിയില്ല. ഓരോ പാർട്ടികളിൽ പ്രശ്നങ്ങൾ സൃഷിക്കാനുള്ള ബോധപൂർവമായ നീക്കം. തങ്ങളുടെ ആവശ്യം ഒരു പ്രത്യേക പാർലമെന്റ് സമ്മേളനം ആണ്. പഹൽഗാം ഭീകരക്രമണവും അതിന് ശേഷമുള്ള നടപടികളും വിശദീകരിക്കണമെന്ന് എംഎ ബേബി ആവശ്യപ്പെട്ടു.

Ads by Google
Ads by Google
TRENDING NOW