Wednesday, March 11, 2026 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jul 2025 12.59 PM

സാംസങ് ഗാലക്സി F36 5Gയുടെ പ്രൈസ് റേഞ്ച് പുറത്ത്

samsung-galaxy-f36

ജൂലൈ 19 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന സാംസങ്ങിന്റെ F സീരീസിലെ ഏറ്റവും പുതിയ മോഡലായി സാംസങ് ഗാലക്സി എഫ്36 5ജി (Samsung Galaxy F36) ഫോണിന്റെ വില വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു.

20000 രൂപയിൽ താഴെ വിലയിൽ ആണ് സാംസങ് ഗാലക്സി എഫ്36 5ജി എത്തുക എന്നാണ് റിപ്പോർട്ട്. ഒരു ഫോൺ വാങ്ങാൻ തയാറെടുക്കുന്നവരെ ഈ ഫോണിന്റെ ലോഞ്ച് വരെ കാത്തിരിക്കാൻ പ്രേരിപ്പിക്കാൻ ഈ പ്രൈസ് റേഞ്ച് വെളിപ്പെടുത്തലിന് സാധിച്ചിരിക്കുന്നു. സാംസങ്ങിന്റെ ഗാലക്‌സി എഫ്34 ന്റെ പിൻഗാമിയായിട്ടാണ് ഗാലക്സി എഫ്36 5ജിയും എത്തുന്നത്. 50 എംപി ഒഐഎസ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെ ആണ് ഗാലക്‌സി എഫ്36 എത്തുന്നത് എന്ന് സാംസങ് സ്ഥിരീകരിച്ചിട്ടുണ്ട്.

മുൻഗാമിയായ എഫ്34 ന്റെ 8.8 എംഎം വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ മോഡലിന് ഒതുക്കമുണ്ട്. വെറും 7.7 എംഎം മാത്രമാണ് ഈ ഫോണിന്റെ വലിപ്പം എന്നാണ് റിപ്പോർട്ട്. മികച്ച എഐ ഫീച്ചറുകൾ, പ്രത്യേകിച്ചും ഫോട്ടോ എഡിറ്റിങ്ങിനെയും മറ്റും പിന്തുണയ്ക്കുന്ന എഐ ഫീച്ചറുകൾ ഗാലക്സി എഫ്36 5ജിയുടെ ഹൈലൈറ്റാണ്. എഐ ഇറേസർ, ഗൂഗിൾ ജെമിനി, ടെക്സ്റ്റ് സെർച്ച്, ഇമേജ് ക്ലിപ്പർ തുടങ്ങിയ എഐ ഫീച്ചറുകൾ ഈ ഗാലക്സി എഫ്36 5ജിയിലും ഉണ്ടെന്നാണ് സൂചന. 6.7 ഇഞ്ച് അ‌മോലെഡ് ഡിസ്‌പ്ലേയും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും ഗാലക്സി എഫ്36 5ജിയിൽ പ്രതീക്ഷിക്കാം.

Ads by Google
Ads by Google
TRENDING NOW