Thursday, March 12, 2026 Last Updated 20 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jul 2025 12.58 PM

8300mAh ബാറ്ററിയുമായി X70 ലോഞ്ച് ചെയ്തുപുറത്തിറക്കി: ബാറ്ററി ശേഷിയിൽ സ്വന്തം റെക്കോഡ് തിരുത്തി ഹോണർ

honor-x70

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ 8300mAh ബാറ്ററി ശേഷിയുമായി X സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇപ്പോൾ ചൈനയിൽ പുറത്തിറക്കിയിരിക്കുന്നു. ഹോണർ X70 (HONOR X70) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. അ‌ടുത്തഘട്ട ബാറ്ററി ശേഷി മത്സരത്തിലേക്ക് എതിർ ബ്രാൻഡുകളെ വെല്ലുവിളിച്ചുകൊണ്ടാണ് ഹോണറിന്റെ ഈ നീക്കം.

8000mAh ബാറ്ററി ശേഷി സെഗ്‌മെന്റിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ സ്മാർട്ട്ഫോൺ ആണ് ഇത്. 8300mAh തേർഡ് ജനറേഷൻ സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഹോണർ X70 5ജിയുടെ പ്രധാന ആകർഷണം. എന്നാൽ, ഈ സെഗ്മെന്റിൽ ഹോണർ സ്വന്തം റെക്കോഡാണ് തിരുത്തിയിരിക്കുന്നു. ഇതിന് മുൻപ് 8000mAh ബാറ്ററിയുമായി എത്തിയ ഹോണർ പവറിനെ മറികടക്കുന്ന ബാറ്ററി ശേഷി അ‌വതരിപ്പിക്കാൻ ഹോണർ X70 5ജിക്ക് കഴിഞ്ഞു.

200 ഗ്രാമിൽ താഴെ ഭാരവും 8mm-ൽ വലിപ്പവുമാണ് ഈ ഹോണർ ഫോണിനുള്ളത്. മാത്രമല്ല, 80W ഫാസ്റ്റ് ചാർജിംഗ് ഉള്ള ഈ ഫോൺ 80W വയർലെസ് സൂപ്പർഫാസ്റ്റ് ചാർജിംഗ് (512GB മോഡൽ മാത്രം) പിന്തുണയ്ക്കുന്ന സെഗ്‌മെന്റിലെ ആദ്യ സ്മാർട്ട്ഫോണുമാണ്. IP69K പൊടി, ജല പ്രതിരോധ സർട്ടിഫിക്കേഷനുള്ള ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഹോണർ X70 5ജിക്ക് ഉണ്ട്.

6.79-ഇഞ്ച് (2640×1200 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 100% DCI-P3 കളർ ഗാമട്ട്, 6,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നി ഫീച്ചറുകളും ഉണ്ട്. AI റെയിൻസ്റ്റോം ടച്ച്, AI ഗ്ലൗവ് ടച്ച് എന്നീ ഫീച്ചറുകളുടെ പിന്തുണയും ഇതിലുണ്ട്. 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

Ads by Google
Ads by Google
TRENDING NOW