Thursday, March 12, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jul 2025 10.31 AM

' ജീവിതം കുറച്ചേ ഉളളൂ, രേണു സുധി അവരുടെ ഇഷ്ടപ്രകാരം ജീവിക്കട്ടെ' ; തങ്കച്ചന്‍ വിതുര

she, with

ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധനേടിയ കലാകാരനാണ് തങ്കച്ചന്‍ വിതുര. ഇപ്പോഴിതാ തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും ആയിരുന്ന അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയെക്കുറിച്ചുളള ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് തങ്കച്ചന്‍. ഒരു കലാകാരന്‍ എന്നതിലുപരി തന്റെ മൂത്ത സഹോദരനെപ്പോലെയായിരുന്നു കൊല്ലം സുധിയെന്നും തങ്കച്ചന്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു തങ്കച്ചന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തങ്കച്ചന്റെ വാക്കുകള്‍:

'സുധി ചേട്ടനുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമായിരുന്നില്ല. പത്ത് മുപ്പത് വര്‍ഷത്തെ ബന്ധമായിരുന്നു. ഒന്നും എനിക്ക് മറക്കാനാകില്ല. പരിപാടിയൊക്കെ കഴിഞ്ഞ് കാപ്പി കുടിക്കാനൊക്കെ എല്ലാവരും ഒത്തുകൂടുന്നത് ഒരു സ്ഥലത്ത് ആയിരിക്കും. അപ്പോഴൊക്കെ ഞങ്ങള്‍ കാണുമായിരുന്നു. നല്ലൊരു കലാകാരനായിരുന്നു. ഒരു കൂടപ്പിറപ്പിനെ പോലെ കണ്ട ഒരാള്‍ നമ്മുടെ ഇടയില്‍ നിന്ന് പോകുന്നത് വിഷമം തന്നെയാണ്. സ്റ്റാര്‍ മാജിക്കിന്റെ പഴയ എപ്പിസോഡുകളൊക്കെ കാണുമ്പോള്‍ ഇപ്പോഴും വിഷമമാണ്. ഭാവിയില്‍ എന്തെങ്കിലുമൊക്കെ ആകേണ്ട ഒരു മനുഷ്യനായിരുന്നു''.

'രേണു സുധി അവരുടെ ഇഷ്ടപ്രകാരം ജീവിക്കട്ടെ. ആരും ഇരുന്നൂറും ഇരുന്നൂറ്റമ്പത് വയസ് വരെയൊന്നും ജീവിച്ചിരിക്കാന്‍ പോകുന്നില്ല. അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന മേഖലകളില്‍ അവരവര്‍ക്ക് സന്തോഷം തരുന്ന രീതികളില്‍ ജീവിക്കുന്നതില്‍ എന്താണ് തെറ്റ്. അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ജീവിക്കട്ടെ. ജീവിതം കുറച്ചേ ഉളളൂ'.

Ads by Google
Ads by Google
LATEST NEWS
TRENDING NOW