Thursday, March 12, 2026 Last Updated 28 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 04.29 PM

മുടിയില്‍ തഴുകി മോഹന്‍ലാല്‍, പിറന്നാള്‍ കേക്ക് മുറിച്ച് സമീര്‍ ഹംസയുടെ മകന്‍; വീഡിയോ

mohanlal
photo-www.instagram.com/sameer_hamsa/

സമീര്‍ ഹംസയുടെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമായിരുന്നു സമീറിന്റെ മകന്‍ ഷഹ്‌റാന്റെ എട്ടാം പിറന്നാള്‍. പിറന്നാള്‍ കേക്ക് മുറിക്കുന്ന സമയത്ത് മോഹന്‍ലാലും ഒപ്പമുണ്ടായിരുന്നു. കേക്ക് മുറിക്കുമ്പോള്‍ കുട്ടിയുടെ മുടയില്‍ തഴുകി കൊണ്ടിരുന്ന മോഹന്‍ലാല്‍ എല്ലാവരുടെയും ഹൃദയം കവര്‍ന്നു. അതിനുശേഷം കേക്കിന്റെ ആദ്യ കഷണം എടുത്ത് പിറന്നാളുകാരനു നല്‍കി. തുടര്‍ന്ന് ഷഹ്‌റാന്റെ സഹോദരിക്കും കേക്ക് നല്‍കാന്‍ മോഹന്‍ലാല്‍ ശ്രദ്ധിച്ചു.

മനോഹരമായ ഈ വീഡിയോ സമീര്‍ ഹംസയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്റെ സണ്‍ഷൈനിന് എട്ടാം പിറന്നാള്‍ എന്ന അടിക്കുറിപ്പോടു കൂടിയാണ് വീഡിയോ. മോഹന്‍ലാല്‍ അനുഗ്രഹിക്കുന്നു എന്ന ടാഗോടു കൂടിയാണ് വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് ആശംസകളുമായി കമന്റ് ബോക്‌സില്‍ എത്തിയത്. നടി സാനിയ ഇയ്യപ്പന്‍, നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ തുടങ്ങിയവരും ആശംസ നേര്‍ന്നു.

ഭാഗ്യം ചെയ്ത മക്കള്‍ എന്നാണ് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഏറ്റവും മനോഹരമായൊരു ബര്‍ത്ത് ഡേ ആഘോഷം ഇനി ആ കുഞ്ഞിന് കിട്ടാനില്ല. ജന്മദിനാശംകസകള്‍ കുഞ്ഞു, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Ads by Google
Wednesday 16 Jul 2025 04.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW