-->
പ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ ഒപ്പ് ടാറ്റൂ ചെയ്ത് റാപ്പര്‍ യോ യോ ഹണി ഹണി സിങ്. ടാറ്റൂ ചെയ്യുന്നതിന്റെ ബിടിഎസ് വീഡിയോ ഹണി സിങ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു. ‘ഈ രാത്രിയിലെ എന്റെ മൂന്നാമത്തെ ടാറ്റൂ ജീവിച്ചിരിക്കുന്ന ഒരു മഹാനു വേണ്ടിയാണ് എ.ആര്‍ റഹ്മാന്‍ സര്‍ എല്ലാത്തിനും നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ടാറ്റൂ ചെയ്യുന്നതിനിടയില്‍ റഹ്മാന്റെ ‘തു ഹി രേ’ എന്ന ഗാനം ഹണി സിങ് ആലപിക്കുന്നത് കാണാം. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ഇത് നിങ്ങള്‍ക്ക് വേണ്ടിയുളളതാണ്. സംഗീതം കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചതിന് നന്ദി. ഞാന്‍ ഒരു പാട്ടുകാരനായതിനു പിന്നിലെ പ്രചോദനം നിങ്ങളാണ്. ടാറ്റൂ ചെയ്യുന്നതിനിടയില്‍ ഹണി സിങ് പറഞ്ഞു. നിരവധി ആരാധകരാണ് ഹണി സിങ്ങിനെ പ്രശംസിച്ച് എത്തുന്നത്. ഒരു ഇതിഹാസത്തിന്റെ കയ്യില്‍ മറ്റൊരു ഇതിഹാസത്തെ ടാറ്റൂ ചെയ്തിരിക്കുന്നു എന്നും കമന്റുകളുണ്ട്.