-->
സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സംവിധായകനാണ് ആദിത്യന്‍. വളരെ അപ്രതീക്ഷിതമായിട്ടുള്ള ആദിത്യന്റെ വേര്‍പാട് ഞെട്ടലോടെയാണ് ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ അറിഞ്ഞത്. സീരിയല്‍ പ്രേക്ഷകരും ആരാധകരുമൊക്കെ ഏറ്റെടുത്തെങ്കിലും ഭര്‍ത്താവിന്റെ വിയോഗത്തോടെ ആ കുടുംബം മുഴുവന്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം ഭാര്യ രോണു ചന്ദ്രന്റേതായി മാറി.
ഇക്കഴിഞ്ഞ ദിവസം തന്റെ ഭർത്താവിന്റെ വിയോഗത്തിനുശേഷം കുടുംബം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് രോണു സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നു. താനും കുട്ടികളും നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നും രോണു കുറിച്ചിരുന്നു. പക്ഷേ അതിനു പിന്നാലെ ഒരുപാട് നെഗറ്റീവ് കമന്റുകളും വിമര്‍ശനങ്ങളുമൊക്കെ രോണു നേരിടേണ്ടി വന്നു.
ഇപ്പോഴിതാ അതിനും മറുപടി കുറിക്കുകയാണ് രോണു. നെഗറ്റീവ് കമന്റുകള്‍ തന്നെ ബാധിക്കാറില്ല എന്നും ആദിത്യനെ സ്നേഹിക്കുന്നവർ ഒക്കെ ഉണ്ടല്ലോ എന്നുമാണ് രോണു കുറിച്ചത്. ‘‘വരുന്ന പോസ്റ്റുകളിൽ നെഗറ്റീവ് കമന്റ്സ് എന്നെ ബാധിക്കില്ല. ബിക്കോസ്, ഇതിൽ പറഞ്ഞിട്ടുള്ളത് ഞങ്ങളുടെ കാര്യങ്ങൾ തന്നെ അല്ലെ...ഒരു ബന്ധവും ഇല്ലാത്ത ആരൊക്കെയോ പറഞ്ഞോട്ടെ...അറിയുന്നവർ പറഞ്ഞാലും കുഴപ്പമില്ല...NB:- ഞാൻ പറഞ്ഞിട്ടല്ല പോസ്റ്റ് ഇടുന്നത്.. ബട്ട് എനിക്കിഷ്ടമായി...ആദിത്യനെ സ്നേഹിക്കുന്നവർ ഒക്കെ ഉണ്ടല്ലോ എന്ന്...’’ എന്നാണ് ലിങ്ക് പങ്കിട്ട് രോണു കുറിച്ചത്.
തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുമാണ് രോണു വിശദമായി കുറിച്ചത്. ഷെജിയേട്ടന്റെ മക്കള്‍ വരട്ടെ സഹായം ചോദിച്ചു ആരുടെയും മുന്നില്‍ വരില്ല എന്നാണ് രോണു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘‘ഫ്രണ്ട്‌സ്..സോറി. എന്നോട് പലരും വീണ്ടും ചോദിക്കുന്നു വീട് പണി എന്തായി ലോണ്‍ ഒക്കെ അടച്ചു തീർത്തോ ഒരുപാട് കടങ്ങള്‍ ഒണ്ടോ. ചേട്ടൻ സംവിധായകൻ അല്ലായിരുന്നോ? എങ്ങനെയാണ് നീ വാടക ഒക്കെ കൊടുക്കുന്നെ എന്ന്. പലരും ചോദിക്കാൻ മടിക്കുന്നതും ചോദിച്ചവരോടുള്ള ഉത്തരവും. മറുപടി തരാൻ ഞാൻ മുഴുവൻ സമയവും ഇതില്‍ അല്ല.
അതുകൊണ്ട് എല്ലാവർക്കും ഉള്ള ഉത്തരം, വീടിന്റെ ലോണ്‍ ഇപ്പോള്‍ (വീടിന് ഇൻഷുറൻസ് എടുത്തിട്ടില്ല) ഏകദേശം 49 ലക്ഷം ബാധ്യത, ചേട്ടന്റെ കഷ്ടപ്പാടും അത് ചേട്ടന്റെയും എന്റെയും പേരില്‍ ആയതു കൊണ്ടും ബാക്കി മൈനർ ആയ മക്കള്‍ക്കും അത് ബാധ്യത. ഞാൻ മരിച്ചാലും അത് മക്കള്‍ക്കു കൂടി ആകും.. അതുതന്നെ വല്യ വിഷമം. പിന്നെ ചേട്ടൻ ഉള്ളപ്പോള്‍ 5 വർഷത്തേക്കുള്ള പേഴ്സനല്‍ ലോണ്‍ എന്റെ പേരില്‍, ബാക്കി 3 ലക്ഷം അടവ്. എന്റെ ഒരു തൊഴിലിന്റെ ബാധ്യത ഏഴ് ലക്ഷം. ഇനി ഈ 7 ലക്ഷം ബാധ്യത എനിക്ക് എങ്ങനെ വന്നു എന്നല്ലേ.
അത് ചേട്ടനും ഫ്രണ്ട്സും ചേർന്നു സ്റ്റുഡിയോ തുടങ്ങി, പാർണർഷിപ്പില്‍ കിട്ടിയ തുകയില്‍ ഞാൻ പണയം വച്ച ഗോള്‍ഡ് മുഴുവൻ എടുത്തു.. ആ സ്വർണം എടുത്തത് അത്യാവശ്യം ബാക്കി കാര്യങ്ങള്‍ നടക്കണം, ഇഎംഐ, വീട് വാടക എന്നൊക്കെ ഉദ്ദേശിച്ചു, അങ്ങനെ ഞാൻ ചെറിയ സഹായം കൊണ്ട് അങ്ങ് പോയി. പക്ഷേ ബാക്കി സ്വർണം അത് എനിക്കൊരു തൊഴിലിനു വേണ്ടി പണയം 5 ലക്ഷം പണയംവച്ചു. പിന്നെ പലിശയ്ക്ക് എടുത്തത് 2 ലക്ഷം. പിന്നെ അതില്‍ കടം 2 ലക്ഷം. പലിശ കടം, ചേട്ടന്റെ സാലറി വന്നപ്പോ ബാക്കി ഉള്ള ചെറിയ പേഴ്സനല്‍ ലോണ്‍ ഉണ്ടായിരുന്നു വീടിനു വേണ്ടി എടുത്തത് തീർത്തു.
ഇതൊക്കെയാണ് എന്റെ പേരില്‍ ഉള്ള ബാധ്യത. എന്തായാലും ഒരു പണിയുമില്ലാത്ത ഞാൻ എന്ത് കണ്ടിട്ട് ചേട്ടൻ ഇല്ലാതെ ജീവിക്കേണ്ടത്. ഇപ്പോ ഉള്ള ജോലി. ഫോട്ടോ.: ഞാൻ തെണ്ടിയാലും പലരും കരുതുന്ന പോലെ ഷെജീട്ടന്റെ മക്കള്‍ സഹായം ചോദിച്ചു വരില്ല. അവരുടെ അമ്മ ജീവിച്ചിരിക്കുമ്ബോള്‍ അവസരം ഉണ്ടാക്കില്ല...അവർ വിശ്വസിച്ചു, അവരുടെ അച്ഛനെ സ്നേഹിക്കുന്നവർ അവർക്ക് വേണ്ടി വരുമെന്ന് സഹായിക്കാൻ. അതോടെ ഷെജി ഏട്ടന്റെ മക്കള്‍ക്കു മനസിലായി അവരുടെ അച്ഛന് യാതൊരു വിലയും ഇല്ലെന്നു. എന്റെ അല്ല അഭിപ്രായം.
15 വയസ്സുള്ള മോന് പറഞ്ഞു പഠിപ്പിക്കേണ്ട കാര്യം ഇല്ലാലോ. സുഹൃത്തുക്കളോട് ആയാലും ചില ബൈ പോളാർ ഡിസോർഡർ ഉള്ളവർ ആയാലും.NB: നേരിട്ട് കേട്ടതും വായിച്ചതും. ഷെജിയേട്ടന്റെ മക്കള്‍ വരട്ടെ സഹായം ചോദിച്ചു എന്ന്. അങ്ങേരുടെ മക്കള്‍ അല്ലെ, നിന്റെ ഒന്നും മുന്നില്‍ വരില്ല....’’ എന്നായിരുന്നു റോണു ചന്ദ്രന്‍ മുന്‍പ് പങ്കിട്ടത്.