Thursday, March 12, 2026 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Jul 2025 04.23 PM

എന്നും ഓര്‍മ്മകളില്‍; പ്രിയപ്പെട്ട എം.ടിക്ക് ജന്മദിനാശംസകളുമായി മമ്മൂട്ടി

mammootty
photo-www.facebook.com/Mammootty

എം.ടി വാസുദേവന്‍ നായരുടെ ജന്മദിനത്തില്‍ കുിപ്പുമായി മമ്മൂട്ടി. മമ്മൂട്ടിയുടെ കൈ പിടിച്ച് മുഖത്തേക്കു നോക്കി പുഞ്ചിരിക്കുന്ന എം.ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.‘ പ്രിയപ്പെട്ട എം.ടി സാറിന്റെ ജന്മദിനം. എന്നും ഓര്‍മ്മകളില്‍’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

എം.ടിയുടെ ഹൃദയത്തില്‍ ഇടം കിട്ടിയതാണ് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്നാണ് അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. എം.ടിയുടെ തൂലികയില്‍ പിറന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടി അഭ്രപാളികളില്‍ ജീവന്‍ നല്‍കിയിട്ടുണ്ട്.

ആസാദ് സംവിധാനം ചെയ്ത് എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ആയിരുന്നു മമ്മൂട്ടി എം ടി കൂട്ടുകെട്ടിലെ ആദ്യചിത്രം. പിന്നീട് തൃഷ്ണ, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, ഒരു വടക്കന്‍ വീരഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ നിരവധി സംഭാവനകളാണ് മലയാള സിനിമയിക് ഇരുവരും ചേര്‍ന്ന് നല്‍കിയത്. ഇതില്‍ വടക്കന്‍ വീരഗാഥയിലൂടെ ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എം.ടിയും മമ്മൂട്ടിയും നേടിയിരുന്നു.

Ads by Google
Tuesday 15 Jul 2025 04.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW