-->
ലബുബു പാവയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ട്രെന്‍ഡാകുന്നത്. വിടര്‍ന്ന കണ്ണുകളും കോണ്‍ ആകൃതിയിലുളള ചെവികളും പ്രത്യേക ചിരിയുമൊക്കെയായി ബാഗിന്റെ അറ്റത്ത് തൂങ്ങിക്കിക്കുന്നതാണ് ലബുബു. ദക്ഷിണ കൊറിയന്‍ പെണ്‍കുട്ടികളുടെ മ്യൂസിക് ബാന്‍ഡ് ഗ്രൂപ്പായ ബ്ലക്ക് പിങ്കിലെ ലിസയാണ് ഈ ട്രെന്‍ഡിന് തുടക്കം കുറിച്ചത്.
ഇപ്പോഴിതാ ലബുബു പാവ ട്രെന്‍ഡ് ചലച്ചിത്ര നിര്‍മാതാവ് കരണ്‍ ജോഹറിന്റെ വീട്ടിലും എത്തിയിരിക്കുകയാണ്. മകള്‍ റൂഹി തന്റെ ലബുബു പാവയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കരണ്‍. ഇത് ഒരു ട്രെന്‍ഡല്ല, എന്റെ ഫ്രണ്ടാണ് എന്ന് റൂഹി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
റൂഹി നിനക്ക് ഈ ട്രെന്‍ഡ് പിന്തുടരാന്‍ ശരിക്കും താല്‍പ്പര്യമുണ്ടോ എന്ന കരണ്‍ ചോദിക്കുന്നുണ്ട്. ഇതൊരു ട്രെന്‍ഡല്ല എന്റെ സുഹൃത്താണ് എന്നായിരുന്നു റൂഹിയുടെ മറുപടി. അവളുടെ മറുപടിയില്‍ രസിച്ച കരണ്‍ ഇതിനോട് എനിക്ക് വാദിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് പങ്കുവെച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്.