Thursday, March 12, 2026 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Jul 2025 10.34 AM

' ആരെയും മോശമായി ചിത്രീകരിക്കാന്‍ ചെയ്തതല്ല' ; പ്രതികരിച്ച് കിച്ചു

son, video

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ കുടുംബം മലയാളികള്‍ക്ക് സുപരിചിതരാണ്. ഭാര്യ രേണു സുധിയും മക്കളായ കിച്ചുവും റിഥുലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സുധിയുടെ ആദ്യ വിവാഹത്തിലുളള മകനാണ് രാഹുല്‍ ദാസ് എന്ന കിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിച്ചു തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു വീഡിയോ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. വീട്ടിലെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തിയുളള വീഡിയോ ആണ് കിച്ചു പങ്കുവെച്ചത്. പഠനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് താമസിക്കുന്ന കിച്ചു അനിയന്‍ റിഥുലിനെ കാണാന്‍ കോട്ടയത്തെ വീട്ടില്‍ എത്തിയപ്പോഴുളള വീഡിയോ ആണ് കിച്ചു പങ്കുവെച്ചത്. ഈ വീഡിയോയില്‍ കൊല്ലം സുധിക്കു കിട്ടിയ അവാര്‍ഡുകള്‍ കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടിവെച്ചിരിക്കുന്നതായും കാണാമായിരുന്നു. രേണുവിന് ലഭിച്ച അവാര്‍ഡുകള്‍ മേശപ്പുറത്ത് വെച്ചിരിക്കുന്നതും കാണാമായിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ രേണു സുധിക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നാലെ വിശദീകരണവുമായി രേണു രംഗത്തെത്തുകയും ചെയ്തു. ഇളയ മകന്‍ നശിപ്പിക്കാതിരിക്കാന്‍ അവാര്‍ഡുകള്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് എന്നായിരുന്നു രേണു നല്‍കിയ വിശദീകരണം.

ഇപ്പോള്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കിച്ചു.''കോട്ടയത്ത് ഞാന്‍ പോയത് അങ്ങനൊരു വീഡിയോ എടുക്കാനല്ല. റിഥപ്പനെ കാണണം എന്ന രീതിയില്‍ പോയതാണ്. അച്ഛന്റെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ഒരു കേസുണ്ട്. അതിന്റെ പേപ്പര്‍ കൊടുക്കാന്‍ കൂടിയാണ് കോട്ടയത്ത് പോയത്. അല്ലാതെ ആരെയും മോശമായി ചിത്രീകരിക്കാന്‍ വേണ്ടി ചെയ്തതല്ല'', യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ കിച്ചു പറഞ്ഞു.

റിഥുലിനെ കാണാന്‍ ഇനിയും ഇടക്കിടെ അവിടെ പോകുമെന്നും അനിയനെ താന്‍ തീര്‍ച്ചയായും നോക്കുമെന്നും പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കിച്ചു പറയുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW