Thursday, March 19, 2026 Last Updated 12 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 14 Jul 2025 12.43 PM

നടി സരോജ ദേവി അന്തരിച്ചു

actress, saroja devi

നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. തമിഴിന് പുറമെ തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി.

200 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള സരോജ ദേവി കന്നഡയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. 1955ല്‍ പുറത്തിറങ്ങിയ മഹാകവി കാളിദാസ ആയിരുന്നു ആദ്യ സിനിമ. 1958ല്‍ എംജിആറിനൊപ്പം അഭിനയിച്ച നാടോടി മന്നന്‍ എന്ന ചിത്രത്തിലൂടെയാണ് താരമാകുന്നത്. അക്കാലത്തെ ജനപ്രീയ ജോഡിയായിരുന്നു എംജിആറും സരോജ ദേവിയും. ഇരുവരും 26 സിനിമകളിലാണ് നായകനും നായികയുമായത്. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം പുനീത് രാജ് കുമാര്‍ നായകനായ ' സാര്‍വ ഭൗമ' ( 2019) ആണ്. രാജ്യം ആജീവനാന്ത നേട്ടങ്ങള്‍ക്കുളള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പദ്മശ്രീ, പത്മഭൂഷണ്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW